' ഇങ്ങനെ പോയാല്‍ ഒരു കിലോ സ്വർണമുണ്ടെങ്കിൽ ഒരു പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കാം'; വൈറലായി ഹര്‍ഷ് ഗോയങ്കയുടെ പ്രവചനം
ഒക്ടോബർ 12ന് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അന്ന് പവന് വില, 91,720 ആയിരുന്നു.

Photo- Special Arrangement
ന്യൂഡൽഹി: സ്വർണവില കുതിച്ചുകയറുന്ന സമയത്ത് ചർച്ചയായി പ്രമുഖ വ്യവസായിയും ആർപിജി ഗ്രൂപ്പ് ചെയർമാനുമായ ഹർഷ് ഗോയങ്കയുടെ എക്‌സ് പോസ്റ്റ്. ഒക്ടോബർ 12ന് പങ്കുവെച്ച കുറിപ്പാണ്, സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്കിടെ ശ്രദ്ധേയമാകുന്നത്. അന്ന് പവന് വില, 91,720 ആയിരുന്നു.
പതിറ്റാണ്ടുകളായി സ്വർണവിലയിൽ ഉണ്ടായ കുതിച്ചുചാട്ടം താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
1990കളിൽ ഒരു കിലോ സ്വർണമുണ്ടെങ്കിൽ മാരുതി 800 വാങ്ങാൻ കഴിയുമായിരുന്നുവെന്നും 2000ത്തിൽ അത് എസ്റ്റീം ആയി മാറിയെന്നും 2010ലത് ഫോർച്യുണർക്ക് തുല്യമായെന്നും 2025ലത് ഒരു ലാൻഡ് റോവർക്ക് സമാനമായെന്നുമാണ് അദ്ദേഹം പറയുന്നത്. സ്വർണ വില ഇങ്ങനെ ഉയരുകയാണെങ്കിൽ 2030ലത് റോൾസ് റോയ്‌സ് കാറിനും 2040ത് ഒരു പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കുന്നതിന് തുല്യമാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
1990: 1kg gold = Maruti 800
— Harsh Goenka (@hvgoenka) October 12, 2025
2000: 1kg gold = Esteem
2005: 1kg gold = Innova
2010: 1kg gold = Fortuner
2019: 1kg gold = BMW
2025: 1kg gold = Land Rover
Lesson: Keep the 1kg gold- in 2030 it may equal a Rolls Royce car and in 2040 a private jet🛩️! 😀
ഒരു ലക്ഷത്തിലേക്ക് സ്വർണവില കുതിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു ഗോയങ്കയുടെ ഈ പ്രവചനം വന്നിരുന്നത്. സമൂഹമാധ്യമങ്ങൾ ഗോയങ്കയുടെ ഈ താരതമ്യം ഏറ്റെടുക്കുകയും ചെയ്തു. അതേസമയം ഒരു ലക്ഷം കടക്കുമെന്ന തോന്നിച്ച സ്വർണവില അൽപ്പം കുറഞ്ഞ നിലയിലാണ്. ഒരു പവന് 92,120 രൂപയാണ് പുതിയ സ്വർണവില. കഴിഞ്ഞ രണ്ട് ദിവസമായി അൽപ്പം ഉയർന്നും കുറഞ്ഞുമുള്ള നിലയിലാണ് സ്വർണവില. 97,360 രൂപ വരെ പവന് വില എത്തിയിരുന്നു. ഇതോടെയാണ് പവൻ സ്വർണത്തിന് ലക്ഷം കടക്കുമെന്ന വിലയിരുത്തൽ സജീവമായത്.
എന്നാൽ പിന്നീട് പതിയെ കുറയുകയായിരുന്നു. അതേസമയം സ്വർണവില ഇനിയും കുറയുമെന്ന വിലയിരുത്തലുകളും ഉണ്ട്.
Adjust Story Font
16

