Quantcast

വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി

ഛത്തീസ്ഗഢിലെ ആദിവാസി നേതാവാണ് വിഷ്ണു ദേവ് സായി

MediaOne Logo

Web Desk

  • Published:

    10 Dec 2023 11:14 AM GMT

Vishnu Dev Sai Chattisgarh new cm
X

റായ്പൂർ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ആദിവാസി നേതാവുമായ വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും. റായ്പൂരിൽ ചേർന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗം വിഷ്ണു ദേവിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു.

മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെയാണ് ബി.ജെ.പി ഇത്തവണ ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 90 സീറ്റുകളിൽ 54 സീറ്റ് നേടിയാണ് ബി.ജെ.പി ഛത്തീസ്ഗഢിൽ ഭരണം തിരിച്ചുപിടിച്ചത്. കേന്ദ്ര മന്ത്രിയായിരുന്ന വിഷ്ണു ദേവ് സായി എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്.

മുൻ മുഖ്യമന്ത്രി രമൺ സിങ്, രേണുകാ സിങ് തുടങ്ങിയവരുടെ പേരുകളാണ് ആദ്യം ബി.ജെ.പി പരിഗണിച്ചിരുന്നത്. ഗോത്ര വിഭാഗങ്ങളെ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുതിർന്ന ആദിവാസി നേതാവായ വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി തീരുമാനിച്ചത്. ഇത്തവണ ഭരണം തിരിച്ചുപിടിക്കാൻ ബി.ജെ.പിക്ക് സഹായകരമായത് ആദിവാസി വിഭാഗത്തിന്റെ പിന്തുണയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് വിഷ്ണു ദേവിനെ മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി തീരുമാനിച്ചത്.

TAGS :

Next Story