ഫോണില്‍ അധികസമയം ചെലവഴിച്ചതിന് പിതാവ് പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു; അറസ്റ്റില്‍
വിശാപട്ടണത്ത് പതിനഞ്ചുകാരിയായ മകളെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ പിതാവ്(42) അറസ്റ്റില്‍

വിശാപട്ടണത്ത് പതിനഞ്ചുകാരിയായ മകളെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ പിതാവ്(42) അറസ്റ്റില്‍. പെൺകുട്ടി ഫോണിൽ അമിതമായി ചെലവഴിച്ചതിൽ കുപിതനായ പിതാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി ഇതേക്കുറിച്ച് അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അധ്യാപിക പിതാവിനെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയും പ്രതി മാപ്പ് പറയുകയും ചെയ്തു. എന്നാൽ ശനിയാഴ്ച വൈകിട്ട് അധ്യാപികയും പെൺകുട്ടിയും ചേര്‍ന്ന് പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് പിതാവിനെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പ്രതി രണ്ടു വര്‍ഷമായി വൃക്കരോഗിയാണെന്നും ഭാര്യ ഒരു കിഡ്നി ദാനം ചെയ്തതാണെന്നും പൊലീസ് പറഞ്ഞു. അഞ്ച് മാസം മുമ്പ് ഭാര്യ രോഗബാധിതയായി സ്വന്തം വീട്ടിൽ ചികിത്സയിലായിരുന്നു. ഈ സമയം പിതാവിന്‍റെ സംരക്ഷണയിലായിരുന്നു കുട്ടി.
മറ്റൊരു സംഭവത്തിൽ, 5 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് 12 വയസുകാരനെ ആൺകുട്ടിയെ വിശാഖപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടി കളിച്ചു കൊണ്ടിരിക്കുമ്പോൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16

