Quantcast

നർത്തകിക്കൊപ്പമുള്ള അശ്ലീല വീഡിയോ വൈറലായി; 70 കാരനായ ബിജെപി നേതാവിനെ പുറത്താക്കി പാർട്ടി

വീഡിയോ വ്യാജമാണെന്നും പാർട്ടിക്കുള്ളിലെ വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ബബ്ബൻ സിംഗ് രഘുവംശി മാധ്യമങ്ങളോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    16 May 2025 8:14 AM IST

നർത്തകിക്കൊപ്പമുള്ള അശ്ലീല വീഡിയോ വൈറലായി; 70 കാരനായ ബിജെപി നേതാവിനെ പുറത്താക്കി പാർട്ടി
X

ഉത്തർപ്രദേശ്: ഒരു പൊതുപരിപാടിയിൽ നർത്തകിയുമായി അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നതായി കാണിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് ബിജെപി മുതിർന്ന നേതാവായ ബബ്ബൻ സിംഗ് രഘുവംശിയെ അദ്ദേഹത്തിന്റെ പോസ്റ്റിൽ നിന്ന് നീക്കം ചെയ്തു. ബൻസ്ദി നിയമസഭയിലെ മുൻ ബിജെപി സ്ഥാനാർത്ഥിയായ ബബ്ബൻ സിംഗ് ഒരു വനിതാ നർത്തകിയെ മടിയിൽ ഇരുത്തി അശ്ലീലമായി പെരുമാറുന്ന വീഡിയോയാണ് നടപടിക്ക് കാരണം.

രസ്രയിലെ കിസാൻ സഹകരണ മില്ലിന്റെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന 70 കാരനായ രഘുവംശി താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. വീഡിയോ വ്യാജമാണെന്നും പാർട്ടിക്കുള്ളിലെ വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബൻസ്ദിഹിൽ നിന്നുള്ള നിലവിലെ ബിജെപി എംഎൽഎ കേതകീ സിങ്ങിന്റെ കുടുംബമാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് ബബ്ബൻ സിംഗ് ആരോപിച്ചു. 'എന്റെ പ്രതിച്ഛായ തകർക്കാനുള്ള മനഃപൂർവമായ ഗൂഢാലോചനയാണിത്. വീഡിയോ കെട്ടിച്ചമച്ചതാണ്. എംഎൽഎ കേതകീ സിങ്ങിന്റെ കുടുംബാംഗങ്ങളാണ് ഇതിന് പിന്നിൽ.' ബബ്ബൻ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ആസാദ് അധികാർ സേനയുടെ പ്രസിഡന്റുമായ അമിതാഭ് താക്കൂർ ഈ വിഷയത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ബല്ലിയ പോലീസ് സൂപ്രണ്ടിന് അയച്ച കത്തിൽ ദൃശ്യങ്ങൾ 'അങ്ങേയറ്റം അശ്ലീലം' 'ലജ്ജാകരം' എന്ന് വിശേഷിപ്പിച്ച താക്കൂർ വീഡിയോയുടെ ആധികാരികതയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

TAGS :

Next Story