Quantcast

യു.പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം: പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു

13 കേസുകളിൽ പ്രതിയായ ഗുഫ്രാന്‍ ആണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    27 Jun 2023 5:35 AM GMT

Wanted UP Criminal Shot Dead In Early Morning Encounter
X

ലഖ്നൌ: ഉത്തർപ്രദേശിൽ നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കൊലപാതകം ഉൾപ്പെടെ 13 കേസുകളിൽ പ്രതിയായ ഗുഫ്രാന്‍ ആണ് കൊല്ലപ്പെട്ടത്. കൗശമ്പിയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഗുഫ്രാനെ പൊലീസ് വധിച്ചത്.

പ്രത്യേക ടാസ്‌ക് ഫോഴ്‌സ് സംഘം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കൗശമ്പി ജില്ലയിൽ റെയ്ഡ് നടത്തുമ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്ന് യുപി പൊലീസ് അറിയിച്ചു. ഗുഫ്രാനെ സംഘം കണ്ടെത്തി. തുടർന്ന് ഗുഫ്രാന്‍ വെടിവെപ്പ് തുടങ്ങിയതോടെ തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഗുഫ്രാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നും യു.പി പൊലീസ് വിശദീകരിച്ചു.

പ്രതാപ്ഗഡിലും മറ്റ് ജില്ലകളിലുമായി കൊലപാതകം, കൊലപാതകശ്രമം, കവർച്ച തുടങ്ങി 13ലധികം കേസുകളിൽ പൊലീസ് തിരയുന്ന പ്രതിയാണ് ഗുഫ്രാന്‍. ഗുഫ്രാനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് യു.പി പൊലീസ് 1,00,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. യോഗി ആദിത്യനാഥ് 2017ല്‍ മുഖ്യമന്ത്രി പദത്തിൽ എത്തിയതിനു ശേഷം ഉത്തർപ്രദേശിൽ ഇതുവരെ 10,900 ഏറ്റുമുട്ടലുകൾ നടന്നു. 185 പ്രതികള്‍ കൊല്ലപ്പെട്ടു.

Summary- A wanted criminal was shot dead in an encounter with the Uttar Pradesh Police in Kaushambi district today. The criminal has been identified as Gufran, who was wanted in multiple cases.

TAGS :

Next Story