Quantcast

വഖഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ; വഖഫ് ബോർഡിൽ സ്ത്രീകളെയും അമുസ്‌ലിംകളെയും ഉൾപ്പെടുത്തുന്നതടക്കം ബില്ലിൽ

'അഞ്ചുവർഷം ഇസ്‌ലാം പിന്തുടരുന്നവർക്കേ വഖഫ് നൽകാനാകൂ'

MediaOne Logo

Web Desk

  • Updated:

    2025-04-02 00:54:52.0

Published:

1 April 2025 10:15 PM IST

വഖഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ; വഖഫ് ബോർഡിൽ സ്ത്രീകളെയും അമുസ്‌ലിംകളെയും ഉൾപ്പെടുത്തുന്നതടക്കം ബില്ലിൽ
X

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ. വഖഫ് ബോർഡിൽ സ്ത്രീകളെയും അമുസ്‌ലിംകളെയും ഉൾപ്പെടുത്തുന്നതടക്കം ബില്ലിലുണ്ട്. തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നത് സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണ്. നേരത്തെ ജില്ലാ കളക്ടറെയാണ് തർക്കവിഷയങ്ങളിൽ സമീപിച്ചിരുന്നത്. വഖഫ് ഭേദഗതി ബില്ലിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ബിൽ ലോക്‌സഭയുടെ മേശപ്പുറത്ത് വയ്ക്കുക.

'അഞ്ചുവർഷം ഇസ്‌ലാം പിന്തുടരുന്നവർക്കേ വഖഫ് നൽകാനാകൂ. വഖഫ് ബൈ യൂസർ ഒഴിവാക്കി വഖഫ് ഡീഡ് നിർബന്ധമാക്കി. വഖഫ് വിഷയങ്ങളിൽ ട്രൈബ്യൂണൽ വിധിക്കെതിരെ കോടതിയെ സമീപിക്കും. രജിസ്ട്രേഷൻ ഇല്ലാത്ത സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കു'മെന്നും ബില്ലിൽ പറയുന്നു. ആദ്യ ബില്ലിൽ നിന്നും വലിയ മാറ്റങ്ങൾ വരുത്താതെയാണ് ജെപിസിയുടെ പരിഷ്കരണം.

അതേസമയം, ബില്ലിനെ ഒറ്റകെട്ടായി എതിർക്കാൻ ഇൻഡ്യ മുന്നണി തീരുമാനിച്ചു. പാർലമെന്റിൽ ചേർന്ന ഇൻഡ്യസഖ്യ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം.

TAGS :

Next Story