Quantcast

വിവാഹ ചടങ്ങിനിടെ പടക്കം പൊട്ടിച്ചു; വിരണ്ട കുതിര വരനെയും കൊണ്ട് പാഞ്ഞത് 4 കിലോ മീറ്റര്‍

രാജസ്ഥാനിലെ രാംപുര എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്

MediaOne Logo

Web Desk

  • Updated:

    2021-07-23 06:21:23.0

Published:

23 July 2021 11:49 AM IST

വിവാഹ ചടങ്ങിനിടെ പടക്കം പൊട്ടിച്ചു; വിരണ്ട കുതിര വരനെയും കൊണ്ട് പാഞ്ഞത് 4 കിലോ മീറ്റര്‍
X

വിവാഹ ചടങ്ങുകള്‍ പല രസകരമായ സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്. സുഹൃത്തുക്കള്‍ പ്രത്യേകം പ്ലാന്‍ ചെയ്ത് വധൂവരന്‍മാരെ പറ്റിക്കുന്ന സംഭവങ്ങളുമുണ്ടാകാറുമുണ്ട്. ഇവിടെ ഒരു കുതിരയാണ് പണി പറ്റിച്ചത്. വരനെയും വഹിച്ചെത്തിയ കുതിരയാണ് വിവാഹം കുറച്ചു നേരത്തേക്ക് അലങ്കോലമാക്കിയത്.

രാജസ്ഥാനിലെ രാംപുര എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. കുതിരപ്പുറത്തേറി ഘോഷയാത്രയായിട്ടാണ് വരന്‍ കല്യാണം നടക്കുന്ന സ്ഥലത്തെത്തിയത്. വരന്‍ പ്രധാന കവാടത്തിന് അടുത്തെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ കരിമരുന്ന് പ്രയോഗം നടത്തുകയായിരുന്നു. ശബ്ദം കേട്ട കുതിര വിരണ്ടോടുകയായിരുന്നു. നാല് കിലോ മീറ്ററാണ് കുതിര വരനെയും കൊണ്ട് പാഞ്ഞത്. കുതിരപ്പുറത്തു നിന്നിറങ്ങാന്‍ യുവാവ് ശ്രമിച്ചെങ്കിലും നടന്നില്ല. ഘോഷയാത്രക്കെത്തിയ കാറുകളും ബൈക്കുകളും കുതിരയെയും വരനെയും പിന്തുടര്‍ന്നു ഒടുവില്‍ രക്ഷപ്പെടുത്തുകയായിരുന്നു. കുറച്ചു നേരത്തെ കാര്യങ്ങള്‍ കൈവിട്ടു പോയെങ്കിലും വിവാഹം ഭംഗിയായി നടന്നുവെന്നാണ് റിപ്പോര്‍ട്ട്.



TAGS :

Next Story