Quantcast

നാഗാലാൻഡ് കൂട്ടക്കൊല; ആഭ്യന്തര മന്ത്രാലയം എന്തെടുക്കുന്നു-രാഹുൽ ഗാന്ധി

കേന്ദ്രസർക്കാർ മറുപടി പറയണം

MediaOne Logo

Web Desk

  • Published:

    5 Dec 2021 8:42 AM GMT

നാഗാലാൻഡ് കൂട്ടക്കൊല; ആഭ്യന്തര മന്ത്രാലയം എന്തെടുക്കുന്നു-രാഹുൽ ഗാന്ധി
X

നാഗാലാൻഡിൽ സുരക്ഷാ സേനയുടെ വെടിവെപ്പിൽ 13 ഗ്രാമീണർ കൊല്ലപ്പെട്ടസംഭവം ഹൃദയഭേദകമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വന്തം മണ്ണിൽ സാധാരണക്കാരോ സുരക്ഷ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലാതിരിക്കുമ്പോൾ ആഭ്യന്ത്രമന്ത്രാലയം എന്തെടുക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കേന്ദ്രസർക്കാർ ഇതിന് കൃത്യമായ മറുപടി പറയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടാണ്നാഗാലാൻഡിലെ മോൻ ജില്ലയിൽ കൽക്കരി ഖനിയിൽ നിന്നും ജോലി ചെയ്തു മടങ്ങുകയായിരുന്ന തൊഴിലാളികൾ സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

സംഭവം നിർഭാഗ്യകരമാണെന്നും ഇതിൽ ഖേദം പ്രകടിപ്പിക്കുന്നതായും സൈന്യം അറിയിച്ചു.നാഗ് ഗ്രൂപ്പിന്റെ ശക്തികേന്ദ്രമാണ് മോൻജില്ല. വിഘടനവാദികളുടെ നീക്കത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം രഹസ്യഓപ്പറേഷൻ നടത്തുകയായിരുന്നു. വിഘടനവാദികളുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണ് തൊഴിലാളികളുടെ വാഹനത്തിന് നേരെ വെടിവെച്ചതുമെന്നാണ് സൈന്യം നൽകുന്ന വിശദീകരണം. ഗ്രാമവാസികളുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. നിയമപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കരസേനയുടെ 3 കോർപ്‌സിന്റെ ആസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യു റിയോയും കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായും സംഭവത്തെ അപലപിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടക്കുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

TAGS :

Next Story