Quantcast

വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

അപകടങ്ങളില്‍ രക്ഷപ്പെടാനുള്ള സാധ്യത ഇരിക്കുന്ന സീറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ചില പഠനങ്ങള്‍

MediaOne Logo

Web Desk

  • Published:

    19 Jun 2025 3:29 PM IST

വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
X

വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ നിന്നും വിശ്വസ് കുമാര്‍ രമേശ് മാത്രം രക്ഷപ്പെട്ടപ്പോള്‍ ഈ ചോദ്യം വലിയ രീതിയില്‍ ഉയര്‍ന്നുകേട്ടിരുന്നു. 11A സീറ്റിലായിരുന്നു വിശ്വസ് ഇരുന്നത്. വിശ്വസ് രക്ഷപ്പെടാനുള്ള കാരണം തന്നെ ഈ സീറ്റില്‍ ഇരുന്നതാണ് എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ജവമായിരുന്നു. എമര്‍ജന്‍സി എക്‌സിറ്റിനോട് ചേര്‍ന്നുള്ള സീറ്റാണ് 11A . അതിനാല്‍ വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് 11A ആണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ വിമാനത്തില്‍ എവിടെ ഇരിക്കുന്നു എന്നത് അപകടങ്ങളില്‍ രക്ഷപ്പെടാനുള്ള സാധ്യത ഉയര്‍ത്തുന്നുണ്ടോ?

വിമാനാപകടത്തില്‍ ആളുകള്‍ മരിക്കാനുള്ള സാധ്യത വളറെ കുറഞ്ഞ ശതമാനം മാത്രമാണ്. എന്നാല്‍ അപകടങ്ങളില്‍ രക്ഷപ്പെടാനുള്ള സാധ്യത ഇരിക്കുന്ന സീറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് സെന്‍ട്രല്‍ ക്യൂന്‍ഐലന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോണ്‍ ഡ്യൂറിക് അവകാശപ്പെടുന്നത്. വിമാനത്തിന്റെ മുന്‍വശത്തെ സീറ്റുകളില്‍ ഇരിക്കുന്നവര്‍ അപകടത്തില്‍ മരിക്കാനുള്ള സാധ്യത 44 ശതമാനമാണെന്നാണ് സര്‍വകലാശാല പഠനത്തില്‍ വ്യക്തമാക്കുന്നത്. വിമാനത്തിന്റെ ടെയിലിന്റെ അറ്റത്തുള്ള സീറ്റുകളില്‍ ഇരിക്കുകയാണെങ്കില്‍ 28 ശതമാനമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

സീറ്റുകള്‍ക്ക് വളരെ പ്രാധാന്യമുണ്ടെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. യുണൈറ്റഡ് ഫ്‌ളൈറ്റ് 323, 1989 ല്‍ സിയോക്‌സ് സിറ്റിയില്‍ തകര്‍ന്നുവീണപ്പോള്‍ 269 പേരാണ് രക്ഷപ്പെട്ടത്. 184 പേര്‍ അപകടത്തില്‍ മരിച്ചിരുന്നു. വിമാനത്തിന്റെ പിറകിലുള്ള സീറ്റുകളില്‍ ഇരുന്നവരാണ് അതിജീവിച്ചത്. വിമാനത്തിന്റെ പിറകിലുള്ള സീറ്റുകളില്‍ മരണ നിരക്ക് 32 ശതമാനം മാത്രമാണെന്നാണ് ടൈം മാഗസീന്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

അതേസമയം, എമര്‍ജന്‍സി എക്‌സിറ്റിനോട് ചേര്‍ന്നുള്ള സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാന്‍ സാധിക്കുമെന്നാണ് ഗ്രീന്‍വിച്ച് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്. വിമാനത്തിന് തീപ്പിടിച്ചാല്‍ ജനാലകള്‍ക്ക് അരികില്‍ ഇരിക്കുന്നവര്‍ രക്ഷപ്പെടാനുള്ള സാധ്യത 58 ശതമാനവും മുന്‍ ഭാഗത്തുള്ള സീറ്റുകളില്‍ ഇരിക്കുന്നവരില്‍ 65 ശതമാനവും പിറകില്‍ ഇരിക്കുന്നവര്‍ക്ക് ഇത് 53 ശതമാനവുമാണെന്നാണ് ക്യൂന്‍എൈലന്റ് നടത്തിയ പഠനങ്ങളില്‍ പറയുന്നു. വിമാനാപകടങ്ങളില്‍ രക്ഷപ്പെട്ട 2000 ആളുകളെയും 105 വിമാനാപകടത്തെയും വിശദമായി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്യൂന്‍ ഐലന്റ് പഠനം നടത്തിയത്.

TAGS :

Next Story