Quantcast

വാര്‍ഷിക ഫീസ് വെറും 12 രൂപ; സ്കൂൾ ഫീസ് സിനിമ ടിക്കറ്റിനെക്കാൾ കുറവായിരുന്ന കാലം, വൈറലായി മുംബൈയിലെ സ്കൂൾ ഫീസ് കാര്‍ഡ്

1974–75 അധ്യയന വർഷത്തേക്കുള്ള പ്രൈമറി സെക്ഷൻ ഫീസ് വെറും 12 രൂപയാണെന്നാണ് കാര്‍ഡിൽ കാണിക്കുന്നത്

MediaOne Logo
വാര്‍ഷിക ഫീസ് വെറും 12 രൂപ; സ്കൂൾ ഫീസ് സിനിമ ടിക്കറ്റിനെക്കാൾ കുറവായിരുന്ന കാലം, വൈറലായി മുംബൈയിലെ സ്കൂൾ ഫീസ് കാര്‍ഡ്
X

മുംബൈ: കിന്‍റര്‍ഗാര്‍ട്ടനിലേക്കുള്ള അഡ്മിഷന് വരെ ലക്ഷങ്ങൾ ഫീസായും ഡൊണേഷനായും വാങ്ങുന്ന ഇക്കാലത്ത് വെറും 12 രൂപ ഫീസ് അടച്ച് വിദ്യാര്‍ഥികൾ പഠിച്ചിരുന്ന കാലവും നമുക്കുണ്ടായിരുന്നു. 1970-കളിൽ മുംബൈയിലെ സെന്‍റ് ജൂഡ്സ് സ്കൂൾ പുറത്തിറക്കിയ സ്കൂൾ ഫീസ് കാർഡാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 1974–75 അധ്യയന വർഷത്തേക്കുള്ള പ്രൈമറി സെക്ഷൻ ഫീസ് വെറും 12 രൂപയാണെന്നാണ് കാര്‍ഡിൽ കാണിക്കുന്നത്.

വളരെ വൃത്തിയായി അച്ചടിച്ച കാര്‍ഡിൽ കൈയെഴുത്ത് എൻട്രികളും ഔദ്യോഗിക ഒപ്പുകളുമുണ്ട്. സ്കൂൾ അഡ്മിനിസ്ട്രേഷൻ ലളിതമായതും മിക്ക മധ്യവർഗ കുടുംബങ്ങൾക്കും വിദ്യാഭ്യാസം താങ്ങാനാവുന്നതുമായിരുന്ന ഒരു കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അധിക ചാർജുകൾ, ടെക് ഫീസ്, അല്ലെങ്കിൽ ഇന്നത്തെ ഫീസ് ഘടന പ്രകാരമുള്ള പ്രവർത്തന ചെലവുകൾ എന്നിവയെക്കുറിച്ച് പരാമർശിക്കാതെ ഫീസിനെക്കുറിച്ച് മാത്രമാണ് കാര്‍ഡിലുള്ളത്. ഫസ്റ്റ് ടേം ഫീസാണ് 12 രൂപ. അന്നത്തെ മാതാപിതാക്കൾക്ക് കുട്ടികളുടെ ഫീസ് അടയ്ക്കാൻ പണത്തിനായി ഓടേണ്ടി വന്നിട്ടില്ല. അവർക്ക് ദീർഘകാല സാമ്പത്തിക ആസൂത്രണമോ സ്കൂൾ വിദ്യാഭ്യാസത്തിനായി വായ്പകളോ ആവശ്യമായി വന്നില്ല.

വര്‍ഷങ്ങൾ കഴിയുന്തോറും മുംബൈയിലെ പ്രാഥമിക വിദ്യാഭ്യാസച്ചെലവ് കുത്തനെ വര്‍ധിച്ചുകൊണ്ടിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, ഡിജിറ്റൽ പഠനത്തിനുള്ള ആവശ്യം, അന്താരാഷ്ട്ര പാഠ്യപദ്ധതി, ജീവനക്കാരുടെ ശമ്പള വർധനവ്, പ്രവർത്തന ചെലവുകളിലെ വർധനവ് എന്നിവയാണ് ഇതിന് കാരണമായി സ്കൂൾ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ന് സ്കൂളിന്റെ തരം അനുസരിച്ച് ബജറ്റ്, ICSE, IB, അല്ലെങ്കിൽ ഇന്‍റര്‍നാഷണൽ സിലബസ് പ്രകാരം ഇന്ന് മുംബൈയിലെ പ്രൈമറി സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഫീസ് പ്രതിവർഷം ഏകദേശം ₹20,000 മുതൽ ₹1.7 ലക്ഷം വരെയാണ്. ചില സ്കൂളുകൾ ഓരോ വർഷവും 50,000ത്തിനും ഒരു ലക്ഷത്തിനും ഇടയിലാണ് ഫീസ് വാങ്ങുന്നത്. മറ്റ് ചില സ്കൂളുകൾ അവരുടെ പ്രശസ്തിയും സൗകര്യങ്ങളും അനുസരിച്ച് ഇതിൽ കൂടുതൽ തുകയാണ് വാങ്ങുന്നത്.

TAGS :

Next Story