Quantcast

എയർ ഇന്ത്യയെ നന്നാക്കാൻ ടാറ്റ കണ്ടെത്തിയ മെഹ്‌മത് ഇൽകർ എയ്‌സി ആരാണ്

തുർക്കി എയർലൈൻസിനെ ഇന്നത്തെ നിലയിലേക്ക് നയിച്ച ബുദ്ധികേന്ദ്രമാണ് മെഹ്‌മത് ഇൽകർ എയ്‌സി

MediaOne Logo

Web Desk

  • Updated:

    2022-02-15 10:15:27.0

Published:

15 Feb 2022 9:23 AM GMT

എയർ ഇന്ത്യയെ നന്നാക്കാൻ ടാറ്റ കണ്ടെത്തിയ മെഹ്‌മത് ഇൽകർ എയ്‌സി ആരാണ്
X

കഴിഞ്ഞ മാസം കേന്ദ്ര സർക്കാരിൽ നിന്ന് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയെ നയിക്കാനായി എത്തുന്നത് തുർക്കിഷ് എയർലൈൻസ് മുൻ ചെയർമാൻ മെഹ്‌മത് ഇൽകർ എയ്‌സിയാണ്. എയർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി മെഹ്‌മത് ഇൽകർ എയ്‌സിയെ നിയമിച്ചതായി ടാറ്റ ഗ്രൂപ്പ് തിങ്കളാഴ്ചയാണ് ഔദ്യോഗികമായി അറിയിച്ചത്. അടിമുടി മാറ്റങ്ങളോടെഎയർ ഇന്ത്യയെ അവതരിപ്പിക്കാനൊരുങ്ങുന്ന ടാറ്റ എയ്‌സിനെ സാരഥിയാക്കാൻ തീരുമാനിച്ചത് വലിയ വാർത്തയായിരുന്നു.

എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത് മുതൽ അതിന്റെ തലപ്പത്തേക്ക് എത്തുമെന്ന രീതിയിൽ നിരവധി പേരുകൾ ഉയർന്നുവന്നിരുന്നു. അഭ്യൂഹങ്ങളിൽ പോലും മെഹ്‌മത് ഇൽകർ എയ്‌സിയുടെ പേരുകൾ ഉയർന്ന് കേട്ടിട്ടില്ലായിരുന്നു. പറഞ്ഞു കേട്ട മറ്റുപേരുകളെ അപേക്ഷിച്ച് എയ്‌സിക്ക് അവകാശപ്പെടാൻ നീണ്ടകാലത്തെ വ്യേമയാന പാരമ്പര്യമില്ലായിരുന്നു. പക്ഷേ 2015 മുതൽ 2022 ജനുവരി അവസാനം വരെ തുർക്കിഷ് എയർലൈൻസിൽ വളർച്ച തന്നെയാണ് എയർഇന്ത്യ തലപ്പത്തേക്ക് എയ്‌സിയെ കൊണ്ടെത്തിച്ചത്.

എയർ ഇന്ത്യയിലേക്കുള്ള വഴി

1971 ൽ തുർക്കി ഇസ്താംബൂളിലാണ് എയ്സി ജനിക്കുന്നത്. 1994ൽ ബിൽകെന്റ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷനിലും 1995ൽ യു.കെയിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസിൽ ഗവേഷണത്തിന് ശേഷം, 1997 ൽ ഇസ്താംബൂളിലെ മർമര യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ റിലേഷൻസ് മാസ്റ്റേഴ്സ് പ്രോഗ്രാം പൂർത്തിയാക്കി.

കുർട്സൻ ഇലക്ലർ എ.എസ്, ഇസ്താംബുൾ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി, യൂണിവേഴ്‌സൽ ഡിസ് ടികാരെറ്റ് എ.എസ് എന്നിവയിൽ നിരവധി പദവികൾ വഹിച്ചു. തുടർന്ന് അദ്ദേഹം ജനറൽ ഇൻഷുറൻസ് കമ്പനിയായ ബസക് സിഗോർട്ട എ.എസിൽ ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു. 2005 നും 2006 നും ഇടയിലായിരുന്നു ഇവിടെ ജോലി ചെയ്തത്. തുടർന്ന് 2006മുതൽ 2011 വരെ ഇൻഷുറൻസ് സേവന കമ്പനിയായ ഗുൻസ് സിഗോർട്ട എഎസിലും ജോലി ചെയ്തു.

തുർക്കി പ്രസിഡന്റായ റെസെപ് ത്വയിബ് എർദോഗൻ ഇസ്താംബൂളിലെ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി മേയറായിരിക്കെ അദ്ദേഹത്തിന്റെ ഉപദേശകനായിരുന്നു മെഹ്‌മത് ഇൽക്കൽ എയ്‌സി. ഈ സമയത്ത്, തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിലെ നിരവധി വികസന പദ്ധതികളുടെ ഭാഗമായിരുന്നു അദ്ദേഹം.

2011 ജനുവരിയിൽ റിപ്പബ്ലിക് ഓഫ് തുർക്കി ഇൻവെസ്റ്റ്മെന്റ് സപ്പോർട്ട് ആൻഡ് പ്രൊമോഷൻ ഏജൻസിയുടെ ചെയർമാനായി അദ്ദേഹത്തെ നിയമിച്ചു. ആഗോള ബിസിനസ് മേഖലയിൽ തുർക്കിയുടെ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപകർക്ക് തുർക്കിയിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും സഹായം നൽകുന്ന ഏജൻസിയായിരുന്നു ഇത്. 2013 ഫെബ്രുവരിയിൽ വേൾഡ് അസോസിയേഷൻ ഓഫ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഏജൻസികളുടെ വൈസ് പ്രസിഡന്റായും പിന്നീട് 2014 ജനുവരിയിൽ ചെയർമാനായും എയ്‌സി നിയമിതനായി.

ഒരു വർഷം മാത്രം വേൾഡ് അസോസിയേഷൻ ഓഫ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഏജൻസിയുടെ ഡയറക്ടർ ബോർഡിൽ സേവനമനുഷ്ഠിച്ച ശേഷം 2015ൽ ടർക്കിഷ് എയർലൈൻസിന്റെ ചെയർമാനായി അദ്ദേഹം ചുമതലയേറ്റു.

പിന്നീട് തുർക്കിഷ് എയർലൈൻസിന്റെ ഗ്രൂപ്പ് സി.ഇ.ഒയായും മാനേജിങ് ഡയറക്ടറായും അയ്‌സി നിയമിതനായി. ആയും അദ്ദേഹം നിയമിതനായി.2022 ജനുവരി അവസാനം വരെ അദ്ദേഹം ആ സ്ഥാനം വഹിച്ചു. ജനുവരി 27നാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. അതേദിവസം തന്നെയാണ് എയർ ഇന്ത്യയെ ടാറ്റയ്ക്കു കേന്ദ്രസർക്കാർ കൈമാറിയതും.

ഇന്ത്യൻ എയർലൈനുകളിലെ വിദേശ തലവന്മാർ

ഇന്ത്യയിലെ ഏതെങ്കിലും എയർലൈനുകളിൽ ഉന്നതപദവിയിലിരിക്കുന്ന ആദ്യത്തെ വിദേശ പൗരനല്ല മെഹ്‌മത് ഇൽക്കൽ എയ്‌സി. ഇന്ത്യൻ വംശജരായ വിദേശ പൗരത്വമുള്ളവരും വിദേശികളുമായ നിരവധി പേർ വിവിധ എയർലൈനുകളുടെ ഉന്നതപദവി വഹിച്ചിട്ടുണ്ട്. ഇൻഡിഗോയുടെ ആദ്യത്തെ സി.ഇ.ഒ ബ്രൂസ് ആഷ്ബി ആയിരുന്നു. ടാറ്റ ഗ്രൂപ്പിന്റെുയം സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ എയർലൈൻ വിസ്താരയ്ക്ക് സിംഗപ്പൂർ പൗരന്മാരായ ഫീ ടീക് യോയും ലെസ്ലി ത്ംഗും സി.ഇ.ഒമാരായിരുന്നു. ഇൻഡിഗോയുടെ ഉന്നത പദവികളിലും നിരവധി വിദേശികളുണ്ട്. സി.ഇ.ഒ റോണോജോയ് ദത്ത യു.എസ് പൗരനാണ്.


അപ്രതീക്ഷിതം ഈ സ്ഥാനാരോഹണം

പാക്കിസ്ഥാനുള്ള തുർക്കിയുടെ തുറന്ന പിന്തുണയും കശ്മീർ വിഷയത്തിലുള്ള നിലപാടിലും കേന്ദ്ര സർക്കാറിന് അതൃപ്തിയുണ്ട്. അതിനാൽ തന്നെ തുർക്കി പൗരനായ എയ്‌സിയെ ടാറ്റയുടെ ചെയർമാനായി നിയമിച്ചതിൽ ആശ്ചര്യമുണർത്തുന്നതാണ്. തുർക്കിഷ് എയർലൈൻസിന്റെ വിപുലീകരണത്തിന് നേതൃത്വം കൊടുത്തത് എയ്‌സിയായിരുന്നു.

106 രാജ്യങ്ങളിലായി 45 ആഭ്യന്തര സർവീസുകളും 206 അന്താരാഷ്ട്ര സർവീസുകളും നടത്തുന്ന സമയത്താണ് അദ്ദേഹം തുർക്കിഷ് എയർലൈൻസിന്റെ ചെയർമാനായത്. 2021 അവസാനത്തോടെ, തുർക്കിഷ് എയർലൈൻസ് 128 രാജ്യങ്ങളിലായി 328 സർവീസുകൾ നടത്തുന്നതിലേക്ക് വ്യാപിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് 70 വിമാനത്താവളങ്ങളിലേക്കും 20 അധിക രാജ്യങ്ങളിലേക്കും എയർലൈൻ സർവീസുകൾ വിപുലീകരിച്ചു. എയ്‌സി ചെയർമാനായിരിക്കുന്ന സമയത്ത് വിമാനങ്ങളുടെ എണ്ണത്തിലും വലിയ വർധനവാണുണ്ടായത്. എയർലൈൻസിന് 2014ൽ 249 വിമാനങ്ങളാണുണ്ടായിരുന്നെങ്കിൽ ഇന്നത് 372 ആയി ഉയർന്നു.

സ്റ്റാർ അലയൻസ് അംഗം എന്നതിന് പുറമെ, തുർക്കിഷ് എയർലെൻസിന് മറ്റ് എയർലൈനുകളിലും കമ്പനികളിലും ഓഹരികളുണ്ട്. ഇതെല്ലാം എയ്‌സി ഗ്രൂപ്പ് സി.ഇ.ഒആയിരുന്ന കാലത്താണ് നടന്നത്. ടാറ്റ ഗ്രൂപ്പിന്റെ വീക്ഷണത്തിൽ യുവത്വവും ഈ മേഖലയിലെ മുൻകാല പരിചയവും ഏഴ് വർഷം കൊണ്ട് തുർക്കിഷ് എയർലെയിനുണ്ടാക്കിയ അഭൂതപൂർവമായ വളർച്ചയും പരിഗണിച്ചാണ് മെഹ്‌മത് ഇൽകർ എയ്‌സി ടാറ്റ ഗ്രൂപ്പ് ധൈര്യപൂർവം നിയമിച്ചത്.


എയ്‌സിക്ക് മുന്നിലെ പ്രധാന വെല്ലുവിളികൾ

എയർ ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളിയാകുക ശക്തരായ തൊഴിലാളി യൂണിയനുകളെയാണ്. കോവിഡിന് മുമ്പുള്ള ശമ്പളം പുനഃസ്ഥാപിക്കണമെന്ന് യൂണിയനുകൾ ആവർത്തിച്ച് ആവശ്യപ്പെടുന്നതും തലവേദനയാണ്. യൂണിയനുകളിൽ അംഗമല്ലാത്തവരും സ്ഥിരം ജീവനക്കാരും കരാർ തൊഴിലാളികളും ഒരുമിച്ച് ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ലയനം ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടാതെ ഇന്ത്യൻ എയർലൈൻസും എയർ ഇന്ത്യയും ലയിപ്പിച്ച് ഒരു ദശാബ്ദത്തിലേറെയായിട്ടും സീനിയോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതും എയ്‌സിക്ക് മുന്നിലുള്ള മറ്റൊരു തലവേദനയാണ്.

ഇൻഫ്ളൈറ്റ് സേവനങ്ങൾ മെച്ചപ്പെടുത്തുക, ഹാർഡ്വെയർ നവീകരിക്കുക, നെറ്റ്വർക്ക് വിപുലീകരിക്കുക എന്നിവയാണ് നിയുക്ത സിഇഒ അഭിമുഖീകരിക്കേണ്ട മറ്റു ചില വെല്ലുവിളികൾ. എയർ ഇന്ത്യയോ എയർ ഇന്ത്യ എക്സ്പ്രസുമായോ എയർഏഷ്യ ഇന്ത്യയെ ലയിപ്പിക്കാൻ ഗ്രൂപ്പ് തീരുമാനിക്കുകയാണെങ്കിൽ അതും മെഹ്‌മത് ഇൽകർ എയ്‌സി അധിക ചുമതലയായിരിക്കും. 2022 ഏപ്രിൽ 1 ന് മുമ്പായി അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.

TAGS :

Next Story