Quantcast

എന്തുകൊണ്ടാണ് ഗസറ്റഡ് ഉദ്യോഗസ്ഥർ പച്ച മഷി പേനകൾ ഉപയോഗിക്കുന്നത്?

ഗസറ്റഡ് ഉദ്യോഗസ്ഥർ പച്ച മഷി ഉപയോഗിക്കുന്നതിന് പിന്നിലെ യഥാർഥ കാരണമറിയാം

MediaOne Logo

Web Desk

  • Updated:

    2025-10-26 06:53:40.0

Published:

26 Oct 2025 11:52 AM IST

എന്തുകൊണ്ടാണ് ഗസറ്റഡ് ഉദ്യോഗസ്ഥർ പച്ച മഷി പേനകൾ ഉപയോഗിക്കുന്നത്?
X

ന്യൂഡൽഹി: സ്കൂളുകൾ മുതൽ സർക്കാർ ഓഫീസുകൾ വരെ, പ്രിൻസിപ്പൽ മുതൽ അധ്യാപകരും വിദ്യാർഥികളും വരെ വ്യത്യസ്‍ത നിറങ്ങളിലുള്ള പേനകൾ ഉപയോഗിക്കുന്നതിൽ ഔദ്യോഗികമായും അനൗദ്യോഗിമായും ഒരു പെരുമാറ്റച്ചട്ടം പാലിക്കുന്നവരാണ്. വിദ്യാർഥികൾ കറുപ്പും നീലയും പേനകൾ ഉപയോഗിക്കുമ്പോൾ അധ്യാപകർ ചുവന്ന മഷി പേനകളാണ് ഉപയോഗിക്കുന്നത്. പ്രധാന അധ്യാപകൻ പച്ച മഷിയും.

എന്നാൽ എന്തുകൊണ്ടാണ് ഗസറ്റഡ് ഉദ്യോഗസ്ഥർ പച്ച മഷി പെന ഉപയോഗിക്കുന്നത് എന്ന ചർച്ചയാണ് ഒരു Quora ഉപയോക്താവായ ക്ഷിതിജ് രാജ് തുടങ്ങി വെച്ചിരിക്കുന്നത്. നിരവധി ഉത്തരങ്ങളാണ് ചർച്ചയിൽ ഉയർന്നുവന്നത്. എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥർ പച്ച മഷി പേനകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അവ ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ക്ഷിതിജ് രാജ് വാദിക്കുന്നു. എന്നാൽ ഇതിൽ സത്യാവസ്ഥയുണ്ടോ എന്ന് പരിശോധിക്കാം.

ഗസറ്റഡ് ഉദ്യോഗസ്ഥർ പച്ച മഷി ഉപയോഗിക്കുന്നതിന് പിന്നിലെ പ്രധാന കാരണം അവരുടെ ഒപ്പുകൾ പകർത്താൻ ശ്രമിക്കുന്നതിൽ ഇത് സൃഷ്ടിക്കുന്ന അധിക ബുദ്ധിമുട്ടുകളാണ്. എന്നാൽ പലരും ഇതിനെ കാലഹരണപ്പെട്ട ഒരു രീതിയായായാണ് കണക്കാക്കുന്നത്. പച്ച മഷിയുള്ള ഒപ്പുകൾക്ക് ആധികാരികതയുടെ ഒരു അന്തരീക്ഷം ഉണ്ടെന്നും. ഇത് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ വ്യത്യസ്തതക്ക് വേണ്ടിയാണെന്നുമാണ് മറ്റൊരു വാദം. കൂടാതെ, പച്ച മഷി ഉപയോഗിക്കുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് അവരുടെ സഹപ്രവർത്തകരിൽ നിന്ന് സ്വയം വേർതിരിച്ചറിയാൻ ഒരു മാർഗമായും പ്രവർത്തിക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുൻ ജീവനക്കാരനായ മധുകർ പാരെയുടെ അഭിപ്രായ പ്രകാരം പ്രോട്ടോക്കോൾ പാലിക്കുന്നതിനും ഓഫീസർ പദവിയുടെ പ്രതീകാത്മക പ്രകടനമായുമാണ് ഈ രീതിയെ കാണുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അസിസ്റ്റന്റ് ജനറൽ മാനേജർമാരും ഇൻസ്പെക്ടർമാരുമാണ് പച്ച മഷി പേനകൾ ഉപയോഗിക്കുന്നതെന്ന് മധുകർ അഭിപ്രായപ്പെട്ടു.

എന്നാൽ ഗസറ്റഡ് ഉദ്യോഗസ്ഥർ പച്ച മഷി പേനകൾ ഉപയോഗിക്കണമെന്ന് നിർബന്ധമാക്കുന്ന ഒരു ഔദ്യോഗിക നിയമവുമില്ല എന്നതാണ് വസ്തുത. പകരം, പല ഉദ്യോഗസ്ഥരും പച്ച മഷി തെരഞ്ഞെടുക്കുന്നത് ക്ലറിക്കൽ ജീവനക്കാരുടെയും ജൂനിയർമാരുടെയും ഒപ്പുകളിൽ നിന്ന് അവരുടെ ഒപ്പുകൾ വേർതിരിച്ചറിയാൻ മാത്രമാണ്. ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രമാണ സാക്ഷ്യപ്പെടുത്തലിനും പച്ച പേനകൾ ഉപയോഗിക്കുന്നുണ്ടെന്നാണ്. ആത്യന്തികമായി, ഈ രീതി ഒരു പ്രത്യേക നിയന്ത്രണ അടിസ്ഥാനമില്ലാത്ത ഒരു പ്രവണതയാണ്.

TAGS :

Next Story