Quantcast

'ഷാറൂഖ് ഖാൻ എന്തിന് സംസാരിക്കണം?' ധ്രുവ് റാഠിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

ധ്രുവ് റാഠിയുടെ പരാമർശത്തിന് പിന്നാലെ റെഡിറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു

MediaOne Logo

Web Desk

  • Published:

    22 Oct 2026 9:57 AM IST

ഷാറൂഖ് ഖാൻ എന്തിന് സംസാരിക്കണം? ധ്രുവ് റാഠിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം
X

ന്യൂഡൽഹി: ബോളിവുഡ് താരങ്ങൾ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ നിലപാട് സ്വീകരിക്കണമെന്ന ധ്രുവ് റാഠിയുടെ അഭിപ്രായത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം.ഷാറൂഖ് ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയ താരങ്ങൾ ജനങ്ങളുടെ അവകാശങ്ങൾക്കും രാജ്യത്തെ സാഹചര്യങ്ങൾക്കും വേണ്ടി സംസാരിക്കേണ്ടതല്ലേ എന്ന ചോദ്യമാണ് ധ്രുവ് റാഠി ഉയർത്തിയത്. എന്നാൽ ഇതിനെതിരെ നിരവധി പേർ രംഗത്തെത്തി.

ഒരു സെലിബ്രിറ്റിക്ക് ലഭിക്കുന്ന ജനപ്രീതി സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ സഹായിക്കുമെങ്കിലും അതിന്റെ പേരിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാൻ താരങ്ങൾ നിർബന്ധിതരാകണോ എന്ന ചർച്ചയാണ് ഇതോടെ വീണ്ടും സജീവമായത്.

'സെലിബ്രിറ്റിയായിട്ട് ജനങ്ങളുടെ അവകാശങ്ങൾക്കായി സംസാരിച്ചില്ലെങ്കിൽ എന്ത് കാര്യം?' എന്നായിരുന്നു ധ്രുവ് റാഠിയുടെ ചോദ്യം. ഷാറൂഖ് ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയ ബോളിവുഡ് താരങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു ഇത്.സമൂഹത്തിൽ വലിയ സ്വാധീനമുള്ള വ്യക്തികൾക്ക് ജനങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താനുള്ള ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് ധ്രുവ് റാഠി മുന്നോട്ടുവച്ചത്. എന്നാൽ താരങ്ങളുടെ പ്രശസ്തി അവരുടെ ഓരോ നിലപാടിനെയും നിർണയിക്കേണ്ടതില്ലെന്നും രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ധ്രുവ് റാഠിയുടെ പരാമർശത്തിന് പിന്നാലെ റെഡിറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു. രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ധ്രുവ് റാഠിയുടെ തൊഴിലിന്റെ ഭാഗമാണെന്നും അതുകൊണ്ട് ഷാറൂഖ് ഖാനും സമാനമായി പ്രതികരിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തിനാണെന്നും ഒരാൾ ചോദിച്ചു.രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിച്ചാൽ താരങ്ങൾ മാധ്യമവിചാരണയ്ക്കും വിദ്വേഷ പ്രചാരണങ്ങൾക്കും ഇരയാകേണ്ടിവരുമെന്നും അതുകൊണ്ടാകാം പലരും മൗനം പാലിക്കുന്നതെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഷാറൂഖ് ഖാൻ മാധ്യമങ്ങളുമായുള്ള ഇടപെടലുകൾ തന്നെ കുറച്ചിട്ടുണ്ടെന്നും കമന്റുകളിലുണ്ടായിരുന്നു.

ധ്രുവ് റാഠി ഇന്ത്യയ്ക്ക് പുറത്തിരുന്ന് വിമർശനങ്ങൾ ഉന്നയിക്കുന്നുവെന്ന ആരോപണവും ചിലർ ഉയർത്തി. അദ്ദേഹത്തിന്റെ നിലപാടുകളെ വിമർശിച്ചുകൊണ്ട് മറ്റു ചിലരും രംഗത്തെത്തി.സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ താരങ്ങൾക്ക് അവരുടെ ജനപ്രീതി ഉപയോഗിക്കാം. എന്നാൽ അങ്ങനെ ചെയ്യണമെന്ന് നിർബന്ധിക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം.

ഒരു വിഷയത്തിൽ പ്രതികരിച്ചാൽ ആരാധകരുടെ ഒരു വിഭാഗത്തിന്റെ എതിർപ്പ് നേരിടേണ്ടിവരാം. മൗനം പാലിച്ചാൽ അതും വിമർശനത്തിന് കാരണമാകാം. അതിനാൽ താരങ്ങൾ പ്രതികരിക്കണമോ വേണ്ടയോ എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമായി കാണണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.അതേസമയം, വലിയ ജനപ്രീതിയും സ്വാധീനവുമുള്ളവർ ജനങ്ങളുടെ അവകാശങ്ങൾക്കും സാമൂഹിക വിഷയങ്ങൾക്കും വേണ്ടി സംസാരിക്കണമെന്ന നിലപാടും ചർച്ചയിൽ ഉയരുന്നുണ്ട്.

TAGS :

Next Story