Quantcast

ഗുജറാത്തിൽ ആം ആദ്മി പാർട്ടി - ബി.ജെ.പി പോര് മുറുകുന്നു

ഡൽഹിയിലെ എ.എ.പി മന്ത്രി നടത്തിയ പരാമർശത്തെ തുടർന്ന് ഗുജറാത്തിൽ അരവിന്ദ് കേജ്‌രിവാളിനെതിരെ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    9 Oct 2022 1:11 AM GMT

ഗുജറാത്തിൽ ആം ആദ്മി പാർട്ടി - ബി.ജെ.പി പോര് മുറുകുന്നു
X

ഗാന്ധിനഗര്‍: ഗുജറാത്തിൽ ആം ആദ്മി പാർട്ടി - ബി.ജെ.പി പോര് മുറുകുന്നു .ഡൽഹിയിലെ എ.എ.പി മന്ത്രി നടത്തിയ പരാമർശത്തെ തുടർന്ന് ഗുജറാത്തിൽ അരവിന്ദ് കേജ്‌രിവാളിനെതിരെ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. അതിനിടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നാലാംഘട്ട സ്ഥാനാർഥികളുടെ പട്ടിക ആപ്പ് പുറത്ത് വിട്ടു.

മതപരിവർത്തന റാലിയിൽ ഹിന്ദു ദൈവങ്ങളിൽ വിശ്വസിക്കില്ല എന്ന വിവാദ പരാമർശം നടത്തിയത് ഡൽഹിയിലെ ആം ആദ്മി മന്ത്രിയായ രാജേന്ദ്ര പാൽ ഗൗതം ആയിരുന്നു. ഇതിന് പിന്നാലെ ആണ് ദ്വിദിന സന്ദർശനത്തിനായി ഗുജറാത്തിൽ എത്തിയ ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് എതിരെ ബി.ജെ.പി പ്രതിഷേധം ശക്തമാക്കിയത്. കേജ്‌രിവാൾ മടങ്ങി പോകണമെന്ന് ആവശ്യപ്പെട്ട് വഡോദരയിൽ ബി.ജെ.പി പ്രവർത്തകർ ഫ്ലക്സുകളും നോട്ടീസുകളും സ്ഥാപിച്ചു. ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാകുകയാണ് ആം ആദ്മി പാർട്ടി.

സമൂഹത്തിന്‍റെ നാനാ തുറകളിൽ ഉള്ളവരെ ഉൾപ്പെടുത്തിയാണ് ആം ആദ്മി പാർട്ടി നാലാം ഘട്ട പത്രിക പ്രസിദ്ധീകരിച്ചത്. ഇതോടെ 182 അംഗ നിയമസഭയിലേക്ക് ഉള്ള 41 സ്ഥാനാർത്ഥികളെ ആം ആദ്മി തീരുമാനിച്ച് കഴിഞ്ഞു. തോൽവി ഭയന്നാണ് ഗുജറാത്തിൽ തങ്ങളുടെ തിരംഗ യാത്രയുടെ ഫ്ലക്സുകൾ ബി.ജെ.പി കീറിയതെന്ന് ആം ആദ്മി പാർട്ടിയും ആരോപിക്കുന്നുണ്ട്.

TAGS :

Next Story