'39 സെക്കന്റില്‍ എട്ട് അടി'; യുപിയില്‍ തെരുവ് നായക്ക് ഭക്ഷണം കൊടുത്ത യുവതിക്ക് ക്രൂരമര്‍ദനം
യുവതി നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ അക്രമി യുവതിയെ മര്‍ദിക്കുകയായിരുന്നു.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തെരുവുനായയ്ക്ക് ഭക്ഷണം കൊടുത്തതിന്റെ പേരില്‍ യുവതി നേരിട്ടത് ക്രൂരമര്‍ദനം. യശിക ശുക്ലയെന്ന യുവതിയാണ് മര്‍ദനത്തിനിരയായത്. ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ യുവതിയെ മര്‍ദിച്ച കമല്‍ ഖന്നയെന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വെള്ളിയാഴ്ച്ച രാത്രിയോടെ എന്‍.എസി.ആര്‍ മേഖലയ്ക്കടുത്താണ് ആക്രമണമുണ്ടായത്. യുവതി നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ അക്രമി യുവതിയെ മര്‍ദിക്കുകയായിരുന്നു. വീഡിയോ എടുത്തോളാന്‍ ആക്രമി തന്നെ പറയുന്നതും വീഡിയോയിലുണ്ട്. 39 സെക്കന്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ എട്ട് തവണയാണ് ഇയാള്‍ യുവതിയുടെ മുഖത്ത് അടിക്കുന്നത്.
വിജയനഗര്‍ സ്വദേശിയാണ് വിജയ് ഖന്നയെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പൊലീസ് ചോദ്യം ചെയ്തപ്പോപ്പോള്‍ യുവതിയാണ് തന്നെ ആദ്യം മര്‍ദിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെയും സമാനമായ ആക്രമണമുണ്ടായിരുന്നു. തെരുവുനായ വിഷയത്തിലെ സുപ്രീം കോടതി വിധിയില്‍ അസ്വസ്ഥനായ മൃഗസ്‌നേഹിയായ യുവാവാണ് മുഖ്യമന്ത്രിയെ മര്‍ദിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്.
Adjust Story Font
16

