ഭർത്താവിന്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു; ഭർത്താവ് പിടിയിൽ
കഴിഞ്ഞ മാസം 27 നാണ് ഗീതയെ സുനിൽ കുമാർ ക്രൂരമായി മർദിച്ചത്

മംഗളൂരു : കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മംഗലാപുരത്ത് സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ നൂറാലു ബെട്ടു ഗ്രാമത്തിലെ ഗീത(39) ആണ് തിങ്കളാഴ്ച മരിച്ചത്. സംഭവത്തിൽ ഭർത്താവ് സുനിൽ കുമാർ പൊലീസ് പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ മാസം 27 നാണ് സുനിൽ കുമാർ ഗീതയെ ക്രൂരമായി മർദിച്ചത്. ആയുധം ഉപയോഗിച്ചും പ്രതി ഭാര്യയെ ആക്രമിച്ചിരുന്നു. ആക്രമത്തിൽ ഗീതയുടെ നെഞ്ചിലെ എല്ലുകൾ ഒടിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പ്രതി ആയുധം ഉപയോഗിച്ച് ഗീതയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16

