Quantcast

മദ്യപിച്ച് റെയിൽവെ ട്രാക്കിലൂടെ കാറോടിച്ച് യുവതി; ട്രെയിനുകൾ 45 മിനിറ്റ് വൈകി, വീഡിയോ

ശങ്കർപള്ളിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ട്രാക്കിലാണ് യുവതി മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ചത്

MediaOne Logo

Web Desk

  • Published:

    26 Jun 2025 7:34 PM IST

Woman drives car on Telangana railway tracks
X

തെലങ്കാന: മദ്യലഹരിയിൽ റെയിൽവെ ട്രാക്കിലൂടെ കാറോടിച്ച യുവതി മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരത്തി. പുലർച്ചെ തെലങ്കാനയിലെ കൊണ്ടക്കൽ റെയിൽവേ ഗേറ്റിനും ശങ്കർപള്ളിക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിലൂടെയാണ് സ്ത്രീ കാറോടിച്ചു കയറ്റിയത്. ഇതു മൂലം ഈ റൂട്ടിലെ ട്രെയിനുകൾ 45 മിനിറ്റ് വൈകിയാണ് ഓടിയത്.

ശങ്കർപള്ളിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ട്രാക്കിലാണ് യുവതി മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ചത്. റെയിൽവേ ജീവനക്കാർ യുവതിയെ തടയാൻ ശ്രമിച്ചെങ്കിലും അതിവേഗത്തിൽ കാറോടിച്ചുപോവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് എതിരെ വന്ന ഒരു ട്രെയിൻ ഉദ്യോഗസ്ഥര്‍ തടഞ്ഞു. സംഭവം ട്രെയിൻ സര്‍വീസുകൾ തടസപ്പെടുന്നതിന് കാരണമായി. ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള സര്‍വീസുകളെ ബാധിച്ചു. ഏകദേശം 45 മിനിറ്റ് സർവീസുകൾ നിർത്തിവച്ചു.

വാഹനം നിർത്തി ട്രാക്ക് നേരെയാക്കാൻ ഏകദേശം 30 മിനിറ്റ് എടുത്തതായി അധികൃതർ പറഞ്ഞു.അതിനുശേഷം റെയിൽ ഗതാഗതം പുനരാരംഭിച്ചു. സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഒരു വസ്തു ജീവനക്കാരിൽ സംശയമുണര്‍ത്തിയിരുന്നു. ലോക്കൽ പൊലീസ് സ്ഥലത്തെത്തി, സ്ത്രീയെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു.

TAGS :

Next Story