Quantcast

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ രണ്ട് തവണ വീണു; മൂന്നാമതും കയറാൻ ശ്രമം, ഒടുവിൽ യുവതിക്ക് സംഭവിച്ചത്!

ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയതായിരുന്നു യുവതി

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-03-04 05:20:41.0

Published:

4 March 2026 10:48 AM IST

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ രണ്ട് തവണ വീണു; മൂന്നാമതും കയറാൻ ശ്രമം, ഒടുവിൽ യുവതിക്ക് സംഭവിച്ചത്!
X

ആഗ്ര: ആഗ്ര കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരി രണ്ട് തവണ വീഴുന്നതാണ് വീഡിയോയിലുള്ളത്. യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും ട്രെയിനുകൾ നീങ്ങിത്തുടങ്ങിയതിനുശേഷം കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകൾക്ക് ഈ സംഭവം വീണ്ടും തുടക്കമിട്ടു.

ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയതായിരുന്നു യുവതി. എന്നാൽ അവർ തിരികെ കയറുന്നതിന് മുൻപേ ട്രെയിൻ നീങ്ങിത്തുടങ്ങി.തന്‍റെ കുട്ടി ട്രെയിനിനുള്ളിൽ ഒറ്റക്കാണെന്ന പരിഭ്രമത്തിൽ പരിഭ്രാന്തയായ സ്ത്രീ പതിയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. കോച്ചിൽ കയറാൻ ശ്രമിക്കുന്നതിനിടെ അവർ പ്ലാറ്റ്‌ഫോമിൽ രണ്ടുതവണ തലയടിച്ചു വീണു. ഭാഗ്യം കൊണ്ട് മാത്രമാണ് അവർ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീഴാതിരുന്നത്. നിരവധി പേര്‍ ഇതു കാണുന്നെങ്കിലും ആരും യുവതിയെ സഹായിക്കാനെത്തിയില്ല.

മൂന്നാമതും സ്ത്രീ ട്രെയിനിന്റെ പ്രവേശന കവാടത്തിനടുത്തുള്ള ഹാൻഡിലിൽ പിടിച്ച് കോച്ചിലേക്ക് കയറാൻ ശ്രമിക്കുകയും ഒരുവിധത്തിൽ കയറിപ്പറ്റുകയും ചെയ്തു. നിരവധി പേരാണ് യുവതിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. വീഡിയോ വ്യാപകമായതിനെ തുടര്‍ന്ന് ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ ആവർത്തിച്ചു. ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാനോ കയറാനോ ശ്രമിക്കുന്നത് അത്യന്തം അപകടകരമാണെന്നും മരണത്തിലേക്ക് തന്നെ നയിക്കുമെന്നും ഊന്നിപ്പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാതെ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകളിലോ അടുത്തുള്ള ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കേണ്ടതാണ്.

TAGS :

Next Story