Quantcast

കിടക്ക ഒഴിവില്ല; ആശുപത്രി വരാന്തയിൽ മകളുടെ ബ്ലഡ് ബാഗ് പിടിച്ച് അമ്മ

കുറ്റക്കാരായ ഡോക്ടര്‍ക്കെതിരെയും സ്റ്റാഫ് നഴ്സിനെതിരെയും നടപടിയെടുത്തു

MediaOne Logo

Web Desk

  • Published:

    15 Sep 2022 8:13 AM GMT

കിടക്ക ഒഴിവില്ല; ആശുപത്രി വരാന്തയിൽ മകളുടെ ബ്ലഡ് ബാഗ് പിടിച്ച് അമ്മ
X

ഭോപ്പാൽ: ആശുപത്രി വരാന്തയിൽ തളർന്നുകിടക്കുന്ന മകൾ. അവളുടെ ബ്ലഡ് ബാഗ് പിടിച്ച് അമ്മ സമീപത്ത്. മധ്യപ്രദേശിൽ നിന്ന് പുറത്ത് വന്ന ചിത്രം സംസ്ഥാനത്തെ ആരോഗ്യരംഗത്തെ അനാസ്ഥവെളിപ്പെടുത്തുന്നത് കൂടിയായിരുന്നു. സത്ന ജില്ലയിലെ ആശുപത്രിയിലാണ് സംഭവം.

രക്തക്കുറവുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് 15 കാരിയും അമ്മയും ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയിൽ കിടക്ക ഒഴിവില്ലെന്ന് അധികൃതർ അറിയിച്ചു. സ്ഥലമില്ലാത്തതിനാൽ തറയിൽ കിടക്കാനും ഡോക്ടർമാർ നിർദേശിച്ചു. ഹീമോഗ്ലോബിന്റെ അളവ് കുറവായതിനാൽ രക്തം കയറ്റണമെന്ന് ഡോക്ടർമാർ പറയുകയും ചെയ്തു. ഇതോടെ ബ്ലഡ് ബാഗുമായി അമ്മയും വരാന്തയിൽ നിന്നു. ഇതിന്റെ ഫോട്ടോ ആരോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു. നിമിഷനേരം കൊണ്ടാണ് ഫോട്ടോ വൈറലായത്. ഇത് അധികൃതരുടെ ശ്രദ്ധയിലും പെട്ടു. ഉടൻ ഉടൻ നടപടിയെടുക്കാനും ഉത്തരവിട്ടു.

ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ.അശോക് അവാധ്യയോട് സംഭവസ്ഥലത്തെത്തി അന്വേഷിക്കാൻ കലക്ടർ അനുരാഗ് വർമ ചുമതലപ്പെടുത്തി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൈഹാർ ആശുപത്രി ചുമതലയുള്ള ഡോ. പ്രദീപ് നിഗം, സ്റ്റാഫ് നഴ്‌സ് അഞ്ജു സിംഗ് എന്നിവർക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു. ഇവരുടെ ഇൻക്രിമെന്റ് റദ്ദാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.സംഭവം ക്രൂരവും നാണം കെട്ടതുമാണെന്നും സർക്കാർ ഇതിന് ഉത്തരം പറയണമെന്നും ആംആദ്മി എം.എൽ.എ നരേഷ് ബല്യാൻ ട്വീറ്റ് ചെയ്തു


TAGS :

Next Story