Quantcast

സ്‌കൂട്ടറിന് സൈഡ് തന്നില്ലെന്ന് ആരോപിച്ച് ബസ് ഡ്രൈവറെ ക്രൂരമായി മർദിച്ച് യുവതി

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

MediaOne Logo

Web Desk

  • Published:

    11 Feb 2022 9:24 AM GMT

സ്‌കൂട്ടറിന് സൈഡ് തന്നില്ലെന്ന് ആരോപിച്ച് ബസ് ഡ്രൈവറെ ക്രൂരമായി മർദിച്ച് യുവതി
X

സ്‌കൂട്ടറിന് സൈഡ് തന്നില്ലെന്ന് ആരോപിച്ച് ട്രാൻസ്‌പോർട്ട് ബസിന്റെ ഡ്രൈവറെ ബസിൽ കയറി തല്ലി യുവതി. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഡ്രൈവറുടെ പരാതിയെ തുടർന്ന് 28 വയസുകാരി നന്ദിനിക്കെതിരെ പൊലീസ് കേസെടുത്തു.

ബസിൽ കയറി യുവതി തല്ലുന്ന വീഡിയോ യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. നന്ദിനി തെറ്റായ ദിശയിലൂടെ സ്‌കൂട്ടർ ഓടിച്ച് വരികയായിരുന്നു. ബസിന്റെ മുന്നിൽപ്പെട്ടതോടെ മാറ്റിത്തരാൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ കുറച്ച് സമയം കാത്തിരിക്കൂ എന്നായിരുന്നു ഡ്രൈവറിന്റെ മറുപടി.

ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. പിന്നാലെ രോഷം കൊണ്ട യുവതി ബസിന് ഉള്ളിൽ കയറി ഡ്രൈവറെ തല്ലുകയായിരുന്നു.

TAGS :

Next Story