Quantcast

യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ഭര്‍തൃമാതാവ് അറസ്റ്റില്‍

ബുധനാഴ്ച വൈകിട്ട് 5.30-ഓടെയാണ് സംഭവം

MediaOne Logo

Web Desk

  • Published:

    23 Sept 2023 10:49 AM IST

acid attack
X

പ്രതീകാത്മക ചിത്രം

ഡല്‍ഹി: യുവതിയുടെ ദേഹത്ത് ആഡിഡ് ഒഴിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂർ സ്വദേശിയായ അഞ്ജലിയാണ്(49) അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് 5.30-ഓടെയാണ് സംഭവം.

25 ശതമാനം ആസിഡ് പൊള്ളലേറ്റ യുവതിയെ(22) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ''സംഭവത്തിന് ശേഷം അഞ്ജലിയും കുടുംബവും ഒളിവിൽ പോയിരുന്നു. വെള്ളിയാഴ്ച അഞ്ജലിയെ സന്ത് നഗർ ബുരാരിയിൽ നിന്ന് അറസ്റ്റ് ചെയ്തു'' ഡെപ്യൂട്ടി കമ്മീഷണര്‍ ജോയ് ടിര്‍ക്കി പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. ഇവര്‍ക്ക് ആറു മാസം പ്രായമുള്ള ഒരു മകളുമുണ്ട്. "ആക്രമണത്തിനിരയായ യുവതി ന്യൂ ഉസ്മാൻപൂർ പ്രദേശത്തെ ഒരു വീട്ടിലാണ് താമസിക്കുന്നത്. അതേ വീടിന്‍റെ താഴത്തെ നിലയിലാണ് അഞ്ജലി താമസിക്കുന്നത്. മരുമകളെ ഒഴിപ്പിക്കാൻ അഞ്ജലി കർകർദൂമ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു," ഡിസിപി പറഞ്ഞു.

സംഭവം നടന്ന അന്നേ ദിവസം ഇരുകക്ഷികളും കർക്കർദൂമ കോടതിയിൽ ഹാജരായിരുന്നു. തുടര്‍ന്ന് വൈകിട്ടാണ് അഞ്ജലി യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ചത്. കേസിൽ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും ഡിസിപി അറിയിച്ചു. എഫ്‌ഐആറിന്‍റെ പകർപ്പ് സഹിതം സംഭവത്തിൽ നടപടി സ്വീകരിച്ച റിപ്പോർട്ട് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) വ്യാഴാഴ്ച പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.

TAGS :

Next Story