Quantcast

വിവാഹേതര ബന്ധമെന്ന് സംശയം; ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്‍റെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച് യുവതി, അറസ്റ്റില്‍

അമൃത റായിയാണ് ഭര്‍ത്താവ് ആശിഷ് കുമാര്‍ റായിയെ ഉപദ്രവിച്ചത്

MediaOne Logo

Web Desk

  • Published:

    16 April 2024 12:50 PM IST

hot water
X

ലഖ്നൗ: വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്‍റെ മുഖത്ത് ഭാര്യ തിളച്ച വെള്ളമൊഴിച്ചു. കൂടാതെ കുടുംബാംഗങ്ങളുമായി ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും ടെറസില്‍ തള്ളിയിടുകയും ചെയ്തു. യുവതിയെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി ഗോരഖ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഡിയോറിയയിലാണ് സംഭവം. അമൃത റായിയാണ് ഭര്‍ത്താവ് ആശിഷ് കുമാര്‍ റായിയെ ഉപദ്രവിച്ചത്. ''ഭാര്യയുടെ അച്ഛനമ്മമാരെ കാണാനെത്തിയതായിരുന്നു ഞാന്‍. അവരെന്‍റ് ബൈക്കിന്‍റെ താക്കോലും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. താക്കോല്‍ ചോദിച്ചപ്പോള്‍ അന്നവിടെ താമസിക്കണമെന്നു ആവശ്യപ്പെടുകയും ഞാന്‍ സമ്മതിക്കുകയും ചെയ്തു. രാത്രി എല്ലാവരും ഉറങ്ങാന്‍ കിടന്നപ്പോഴാണ് സംഭവം'' ബാലിയ സ്വദേശിയായ ആശിഷ് പൊലീസിനോട് പറഞ്ഞു.

''രാത്രി മൂന്നുമണിക്ക് ഭാര്യ ബാത്‍റൂമില്‍ പോയിട്ട് വരാമെന്ന് പറഞ്ഞ് എഴുന്നേറ്റ് പോയി. ആ സമയം സഹോദരി തിളച്ച വെള്ളം തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. ഞാൻ ഉറങ്ങുമ്പോൾ അവൾ എൻ്റെ മേൽ വെള്ളമൊഴിച്ചു. ഞാൻ ഓടാൻ ശ്രമിച്ചപ്പോൾ അവർ എന്നെ പിടിച്ച് മർദിക്കാൻ തുടങ്ങി.അവർ എന്നെ ടെറസിൽ നിന്ന് തള്ളിയിട്ടു,” റായ് കൂട്ടിച്ചേർത്തു.യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

TAGS :

Next Story