Quantcast

നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസെടുത്ത് പൊലീസ്

ഹിമാചൽ പ്രദേശിലെ എം.എൽ.എ ഹൻസ് രാജിനെതിരെ ബി.ജെ.പി പ്രവർത്തകൻ്റെ മകളായ 20 കാരിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    20 Aug 2024 8:21 PM IST

നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസെടുത്ത് പൊലീസ്
X

ഷിംല: യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനും നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനും ബി.ജെ.പി എം.എൽ.എക്കെതിരെ കേസെടുത്ത് ഹിമാചൽപ്രദേശ് പൊലീസ്.

ചമ്പ ജില്ലയിലെ ചുരയിൽ നിന്ന് മൂന്ന് തവണ എം.എൽ.എയായ ഹൻസ് രാജിനെതിരെ ബി.ജെ.പി പ്രവർത്തകൻ്റെ മകളായ 20 കാരിയുടെ പരാതിയിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന ഘടകം വൈസ് പ്രസിഡൻ്റും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ഹൻസിനെതിരെ കഴിഞ്ഞ ഒമ്പതിനാണ് ചമ്പയിലെ വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത വിവരം തിങ്കളാഴ്ചയാണ് പുറത്തുവന്നത്.

ഹൻസ് രാജ് തനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും ഒറ്റയ്ക്ക് കാണാൻ നിർബന്ധിച്ചതായും നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടതായും യുവതി പരാതിയിൽ പറയുന്നു. തൻ്റെ പിതാവ് ബി.ജെ.പിയുടെ ബൂത്ത് ലെവൽ നേതാവാണ്.തൻ്റെ പക്കൽ രണ്ട് സെൽഫോണുകൾ ഉണ്ടെന്നും അതിലൊന്ന് എം.എൽ.എയും കൂട്ടാളികളും ചേർന്ന് നശിപ്പിച്ചു. തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം വേണം.തൻ്റെ ഫോണിൽ നിന്ന് ചാറ്റുകളും മറ്റും ഡിലീറ്റ് ചെയ്യാൻ എം.എൽ.എ ഭീഷണിപ്പെടുത്തുന്നു​ണ്ടെന്നും യുവതി പരാതിയിൽ പറഞ്ഞു.

TAGS :

Next Story