മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിന് ഭർത്താവുമായി തർക്കം; യുവതി ജീവനൊടുക്കി
ഭർത്താവ് കാവ്യയെ മർദിക്കാൻ ശ്രമിച്ചതായും ആരോപണം

- Updated:
2026-03-09 16:25:43.0

ബെംഗളൂരു: മൂന്നുദിവസം പഴക്കമുള്ള സാമ്പാറിനെച്ചൊല്ലി ഭർത്താവുമായി വാക്കുതർക്കമുണ്ടായതിന് പിന്നാലെ യുവതി ജീവനൊടുക്കി. ബെംഗളൂരുവിലെ നെലമംഗലയ്ക്കടുത്തുള്ള ഗെനാസനഹള്ളിയിലെ രംഗസ്വാമിയുടെ ഭാര്യ കാവ്യയാണ് മരിച്ചത്.
ഇവർക്ക് നാല് വയസുള്ള മകനുണ്ട്. മൂന്ന് ദിവസം മുമ്പ് തയാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന വിളമ്പിയതിനെ തുടർന്ന് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. ആദ്യ രണ്ട് ദിവസങ്ങളിൽ അതേ സാമ്പാർ വിളമ്പിയപ്പോൾ രംഗസ്വാമി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് രംഗസ്വാമി കാവ്യയെ വഴക്കുപറഞ്ഞെന്നും മർദിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.
ഇതിനുപിന്നാലെയാണ് കാവ്യ കാർഷികാവശ്യത്തിനായി സൂക്ഷിച്ച കളനാശിനി കഴിച്ചത്. കാവ്യയ്ക്ക് ഛർദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്. ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
Adjust Story Font
16
