Quantcast

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനത്ത് ഈ ഇന്ത്യൻ നഗരം; മലയാളികൾക്ക് അഭിമാനിക്കാം

ഏറ്റവും വേഗത്തിൽ വളരുന്ന 15 നഗരങ്ങളിൽ 14 എണ്ണവും ഏഷ്യയിലാണെന്ന് റിപ്പോർട്ട് പറയുന്നു

MediaOne Logo

Web Desk

  • Updated:

    2025-11-20 14:29:31.0

Published:

20 Nov 2025 7:18 PM IST

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളുടെ പട്ടിക പുറത്ത്;  ഒന്നാം സ്ഥാനത്ത് ഈ ഇന്ത്യൻ നഗരം; മലയാളികൾക്ക് അഭിമാനിക്കാം
X

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഇന്ത്യയിൽ നിന്നുള്ളൊരു ന​ഗരം സ്വന്തമാക്കി. സാമ്പത്തിക വളർച്ച, ജനസംഖ്യാ വർദ്ധനവ്, വ്യക്തിഗത സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിൽ 230 നഗരങ്ങളെ വിലയിരുത്തിയ ആഗോള പഠനത്തിലാണ് തെരഞ്ഞെടുത്തത്. 2024 ലെ സാവിൽസ് ഗ്രോത്ത് ഹബ്ല് സൂചിക പ്രകാരം, ഇന്ത്യയുടെ ടെക് തലസ്ഥാനമായ ബെംഗളൂരുവാണ് ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു, തൊഴിൽ ശക്തി, നവീകരണം, നേട്ടങ്ങൾ എന്നിവയാൽ ആഗോള സാങ്കേതിക സ്ഥാപനങ്ങളെയും സ്റ്റാർട്ടപ്പുകളെയും ആകർഷിക്കുന്നു. ഓഫീസ് വികസനങ്ങൾ, ഉയർന്ന ശമ്പളമുള്ള ജോലികൾ, വർദ്ധിച്ചുവരുന്ന നിക്ഷേപങ്ങൾ എന്നിവയിൽ നഗരത്തിന്റെ വളർച്ച പ്രതിഫലിക്കുന്നു. തിരക്കേറിയ മാർക്കറ്റുകൾ, ടെക് പാർക്കുകൾ, നിശാജീവിതം എന്നിവയെല്ലാം നഗരത്തെ ആഗോള ആകർഷണത്തിന് കാരണമാക്കുന്നു. ലക്ഷകണക്കിന് മലായാളികൾ താമസിക്കുന്ന ന​ഗരമാണ് ബാംഗ്ലൂർ. ജോലിക്കായും അല്ലാതെയും ന​ഗരത്തിൻ എത്തുന്നവരുടെ എണ്ണവും കുറവല്ല. അത് കൊണ്ടുതന്നെ മലയാളികൾക്കും അഭിമാനിക്കാം

പട്ടികയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ, ഇന്ത്യൻ നഗരങ്ങളായ ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവയും സ്ഥാനം പിടിച്ചു. ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തുള്ള ഡൽഹി , കുടിയേറ്റം, സാങ്കേതികവിദ്യ, സാമ്പത്തിക മേഖലകളിലെ ഉയർച്ച എന്നിവ കാരണം അതിവേഗം വളരുകയാണ്. ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്ന് ആളുകൾ കുടിയേറുന്നതോടെ, 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി ഡൽഹി മാറുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തിൽ നാലാം സ്ഥാനത്താണ് ഹൈദരാബാദ്. അഞ്ചാം സ്ഥാനത്തുള്ള മുബൈ ധനകാര്യം, വ്യാപാരം, റിയൽ എസ്റ്റേറ്റ് എന്നിവയാൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സാംസ്കാരിക കേന്ദ്രങ്ങൾ, ആഡംബര ജീവിതശൈലി, ബീച്ച് എന്നിവയും പ്രധാനമാണ്.

2024 ലെ സാവിൽസ് ഗ്രോത്ത് ഹബ്സ് സൂചിക നഗര വികാസത്തിൽ ഏഷ്യയുടെ ആധിപത്യം എടുത്തുകാണാം. അടുത്ത ദശകത്തിൽ ഏറ്റവും വേഗത്തിൽ വളരുമെന്ന് പ്രതീക്ഷിക്കുന്ന 10 നഗരങ്ങൾ ഇതാണ്:

1. ബെംഗളൂരു, ഇന്ത്യ

2. ഹോ ചി മിൻ സിറ്റി, വിയറ്റ്നാം

3. ഡൽഹി, ഇന്ത്യ

4. ഹൈദരാബാദ്, ഇന്ത്യ

5. മുംബൈ, ഇന്ത്യ

6. ഷെൻ‌ഷെൻ, ചൈന

7. ഗ്വാങ്‌ഷോ, ചൈന

8. സുഷൗ, ചൈന

9. റിയാദ്, സൗദി അറേബ്യ

10. മനില, ഫിലിപ്പീൻസ്

ഏറ്റവും വേഗത്തിൽ വളരുന്ന 15 നഗരങ്ങളിൽ 14 എണ്ണം ഏഷ്യയിലാണെന്ന് റിപ്പോർട്ട് പറയുന്നു. 2050 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ 68% നഗരപ്രദേശങ്ങളിലായിരിക്കും താമസിക്കുകയെന്നും ഈ വളർച്ചയുടെ ഭൂരിഭാഗവും ഏഷ്യയും ആഫ്രിക്കയുമായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

TAGS :

Next Story