Quantcast

ഗുസ്തി താരങ്ങളുടെ സമരം ഒൻപതാം ദിവസത്തിലേക്ക്; തുടർനടപടിയില്ലാതെ ഡൽഹി പൊലീസ്

പരാതിക്കാരിയായ പ്രായപൂർത്തിയാകാത്ത താരമടക്കം വനിതാ ഗുസ്തി താരങ്ങൾക്ക് സുപ്രിംകോടതി നിർദേശപ്രകാരം പ്രത്യേക സുരക്ഷയൊരുക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    1 May 2023 2:08 AM GMT

WrestlersprotestagainstBJPMPBrijBhushan, BrijBhushansexualharassmentcase, Wrestlersprotestentersintotheninthday, 2023Indianwrestlersprotest
X

ന്യൂഡൽഹി: ലൈംഗിക പീഡനപരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരം ഒൻപതാം ദിവസത്തിലേക്ക്. പോക്‌സോ നിയമപ്രകാരമടക്കം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ട് രണ്ട് ദിവസം കഴിഞ്ഞെങ്കിലും ഡൽഹി പൊലീസ് ഇതുവരെയും തുടർനടപടി സ്വീകരിച്ചിട്ടില്ല. ഇതിൽ കടുത്ത അമർഷത്തിലാണ് താരങ്ങൾ.

സമരത്തിന് പിന്നിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷമാണെന്നാണ് ബ്രിജ് ഭൂഷണിന്റെ പ്രതികരണം. കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡയും ഗുസ്തി താരം ബജ്രങ് പുനിയയുമാണ് തനിക്കെതിരെ ഗൂഢാലോചനം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. താരങ്ങൾ പ്രതിപക്ഷത്തിന്റെ ആധുമാകുകയാണെന്ന വിമർശനവും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. അതേസമയം നിരവധി പേരാണ് താരങ്ങൾക്ക് പിന്തുണ അറിയിക്കാൻ ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

സുപ്രിംകോടതി നിർദേശപ്രകാരം സമരരംഗത്തുള്ള വനിതാ താരങ്ങൾക്ക് ഡൽഹി പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ബ്രിജ് ഭൂഷണിനെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരത്തിനും പ്രത്യേക സുരക്ഷ നൽകുന്നുണ്ട്. പരാതിക്കാരോട് മൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Summary: Wrestler's protest demanding the arrest of the federation president and BJP MP Brij Bhushan in the sexual harassment case enters into the ninth day

TAGS :

Next Story