Quantcast

ജന്തർ മന്തറിലേക്കുള്ള വഴിയടച്ച് പൊലീസ്; ബജ്‌റംഗ് പുനിയയെ വിട്ടയച്ചു

ഇന്നലെ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക് അടക്കമുള്ള താരങ്ങളെ പൊലീസ് ക്രൂരമായാണ് കൈകാര്യം ചെയ്തത്.

MediaOne Logo

Web Desk

  • Published:

    29 May 2023 10:50 AM IST

wrestlers protest continue in delhi
X

ന്യൂഡൽഹി: ജന്തർ മന്തറിൽ ഇന്നും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ. സമരവേദി ഇന്നലെ പൊലീസ് പൊളിച്ചുമാറ്റിയിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങളെ രാത്രി വൈകി പൊലീസ് വിട്ടയച്ചു. ജന്തർ മന്തറിൽ എത്താൻ കഴിയുന്ന എല്ലാ വഴികളും പൊലീസ് അടച്ചിട്ടുണ്ട്.

ഇന്നലെ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക് അടക്കമുള്ള താരങ്ങളെ പൊലീസ് ക്രൂരമായാണ് കൈകാര്യം ചെയ്തത്. താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. കാൽനടയാത്രക്കാരെ പോലും ശക്തമായ പരിശോധനക്ക് ശേഷമാണ് ഇന്ന് ജന്തർ മന്തറിന് സമീപത്തേക്ക് പോകാൻ അനുവദിക്കുന്നത്.

TAGS :

Next Story