Quantcast

കർണാടക നിയമസഭയിലെ മികച്ച സാമാജികനായി യെദിയൂരപ്പയെ തെരഞ്ഞെടുത്തു

1983 ലാണ് യെദിയൂരപ്പ ആദ്യമായി കർണാടക നിയമസഭയിലെത്തിയത്

MediaOne Logo

Web Desk

  • Published:

    24 Sept 2021 9:22 PM IST

കർണാടക നിയമസഭയിലെ മികച്ച സാമാജികനായി യെദിയൂരപ്പയെ തെരഞ്ഞെടുത്തു
X

2020 - 21 കാലത്തെ കർണാടക നിയമസഭയിലെ മികച്ച സാമാജികനായി മുൻ മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പയെ തെരഞ്ഞെടുത്തു. കർണാടക നിയമസഭയുടെ സംയുക്ത സമ്മേളനത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർള യെദിയൂരപ്പക്ക് മൊമെന്റോ സമ്മാനിച്ചു.നാല് തവണ കർണാടക മുഖ്യമന്ത്രിയായ യെദിയൂരപ്പ ജൂലൈ 26 നാണ് പടിയിറങ്ങിയത്. 1983 ലാണ് യെദിയൂരപ്പ ആദ്യമായി കർണാടക നിയമസഭയിലെത്തിയത്.

" മികച്ച അംഗത്തിന് ലോക്‌സഭയും രാജ്യസഭയും പുരസ്‌കാരം നൽകുന്നത് പോലെ ഈ വര്ഷം മുതൽ കർണാടക നിയമസഭയും സഭാംഗങ്ങളിൽ നിന്ന് മികച്ച സാമാജികന് പുരസ്‌കാരം നൽകുകയാണ്. യെദിയൂരപ്പ എം.എൽ.എ. ആയും പ്രതിപക്ഷ നേതാവായും ഉപമുഖ്യമന്ത്രിയായും മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്." ചടങ്ങിൽ സംബന്ധിച്ച് കൊണ്ട് നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ പറഞ്ഞു.

" ജനാധിപത്യം : പാർലമെൻററി മൂല്യങ്ങളുടെ സംരക്ഷണം" എന്ന വിഷയത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർള കർണാടക നിയമസഭയുടെ സംയുക്ത സെഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

TAGS :

Next Story