Quantcast

കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരും

തലസ്ഥാനത്ത് നിയന്ത്രണങ്ങളോടു കൂടി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കാന്‍ സാധ്യത

MediaOne Logo

Web Desk

  • Updated:

    2021-12-28 05:41:33.0

Published:

28 Dec 2021 5:36 AM GMT

കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരും
X

ഡല്‍ഹി യില്‍ കോവിഡ് കേസകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉന്നതതല അവലോകന യോഗം നടത്തും. ഉച്ചയ്ക്ക് ഡല്‍ഹി സെക്രട്ടേറിയറ്റിലാണ് യോഗം.

ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നത് യോഗത്തിന്റെ പ്രധാന അജണ്ടയായിരിക്കും. യോഗത്തില്‍ നിയന്ത്രണങ്ങളോടുകൂടിയ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കോവിഡ് കേസുകളാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. ദേശീയ തലസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് പോസിറ്റീവ് നിരക്ക് 0.5 ശതമാനം കവിഞ്ഞു.

എന്നാല്‍ രാത്രികാല കര്‍ഫ്യൂ, ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍ എന്നിവ യെല്ലോ അലര്‍ട്ടില്‍ പെടും. അതേസമയം, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാളുകളും രാവിലെ 10 മുതല്‍ രാത്രി 8 വരെ തുറന്ന് പ്രവര്‍ത്തിക്കും.

TAGS :

Next Story