Quantcast

ഗർബനൃത്തത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; വിവരം അറിഞ്ഞെത്തിയ പിതാവിനും ദാരുണാന്ത്യം

മഹാരാഷ്ട്രയിലും,ഗുജറാത്തിലും ഗർബനൃത്തത്തിനിടെ യുവാക്കൾ കുഴഞ്ഞുവീണു മരിച്ചു

MediaOne Logo

Web Desk

  • Updated:

    2022-10-03 14:59:34.0

Published:

3 Oct 2022 8:01 PM IST

ഗർബനൃത്തത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; വിവരം അറിഞ്ഞെത്തിയ പിതാവിനും ദാരുണാന്ത്യം
X

മുംബൈ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബനൃത്ത പരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വിവരമറിഞ്ഞെത്തിയ പിതാവിനും സംഭവസ്ഥലത്തു തന്നെ ദാരുണാന്ത്യം.കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ പാൽഘഡിലെ വിരാറിലാണ് സംഭവം. 35കാരനായ മനീഷ് നാരപ്ജി സോനിഗ്രയാണ് വിരാറിലെ ഗ്ലോബൽ സിറ്റി കോംപ്ലക്‌സിൽ നടന്ന ആഘോഷ പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്. പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്ത് ഓടിയെത്തിയ പിതാവ് നാരപ്ജി സോനിഗ്ര(66)യും കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ ആകസ്മിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ ആനന്ദ് ജില്ലയിലും ഗർബനൃത്തത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചിരുന്നു. ആനന്ദിലെ താരാപൂർ ശിവശക്തി സൊസൈറ്റിക്കു കീഴിൽ നടന്ന പരിപാടിയിലാണ് സംഭവം. നൃത്തം ചെയ്യുന്നതിനിടെ 21കാരനായ വീരേന്ദ്ര സിങ് രമേശ് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്.

TAGS :

Next Story