വീട് വൃത്തിയാക്കാത്തതിന് അമ്മ വഴക്കുപറഞ്ഞു; മൊബൈൽ ടവറിന് മുകളിൽ കയറി യുവതിയുടെ ആത്മഹത്യാഭീഷണി
വീട് വൃത്തിയാക്കാൻ സഹോദരിയെയോ സഹോദരനെയോ ഏൽപ്പിക്കാതെ തന്നെ മാത്രം ഏൽപ്പിച്ചതാണ് പെൺകുട്ടിയെ ചൊടിപ്പിച്ചത്

Photo|Special Arrangement
മിർസാപൂർ: ദീപാവലി പ്രമാണിച്ച് വീട് വൃത്തിയാക്കാത്തതിന് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് മൊബൈൽ ടവറിന് മുകളിൽ കയറിയിരുന്ന് യുവതിയുടെ ആത്മഹത്യാഭീഷണി. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് ദീപാവലി എത്തിയിട്ടും വീട് വൃത്തിയാക്കാത്തതിന് യുവതിയെ അമ്മ വഴക്ക് പറഞ്ഞത്. ഇതിന് പിന്നാലെ വീട്ടിൽ നിന്നുമിറങ്ങിയ സമീപത്തെ ടവറിൽ വലിഞ്ഞുകയറി. വളരെ ദേഷ്യത്തോടെ യുവതി ടവറിന് മുകളിലേക്ക് കയറുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ പൊലീസിനെയും വീട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ അധികൃതർ സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കി.
'ദീപാവലിക്ക് വീട് വൃത്തിയാക്കാൻ അമ്മ മകളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അവർ ടവറിന്റെ മുകളിൽ കയറിയത്. അസാധാരണമായ കാര്യമാണ് സംഭവിച്ചതെന്ന്' മിർസാപൂരിലെ സദർ സർക്കിൾ ഓഫീസർ അമർ ബഹദൂർ പറഞ്ഞു. വീട് വൃത്തിയാക്കാൻ സഹോദരിയെയോ സഹോദരനെയോ ഏൽപ്പിക്കാതെ തന്നെ മാത്രം ഏൽപ്പിച്ചതാണ് പെൺകുട്ടിയെ ചൊടിപ്പിച്ചത്. പിന്നാലെ ഇവർ മൊബൈൽ ടവറിന് മുകളിൽ കയറി ഇരിക്കുകയായിരുന്നു. നിലവിൽ യുവതി സുരക്ഷിതയായി വീട്ടിൽ എത്തിയതായി അധികൃതർ അറിയിച്ചു
Adjust Story Font
16

