Quantcast

ആശുപത്രിയിലെ ചികിത്സക്കിടെ കാണാതായ യുവാവ് മരിച്ച നിലയിൽ

ആശുപത്രി വളപ്പിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ നിർമ്മാണ സ്ഥലത്തെ കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    15 July 2025 6:37 PM IST

ആശുപത്രിയിലെ ചികിത്സക്കിടെ കാണാതായ   യുവാവ് മരിച്ച നിലയിൽ
X

മംഗളൂരു:കുടക് മടിക്കേരിയിലെ ഗവ.ജില്ല ആശുപത്രിയിൽ ചികിത്സക്കിടെ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.മടിക്കേരി താലൂക്കിൽ അരേക്കാട് ഗ്രാമത്തിലെ കെ.എൻ. രഘുവാണ് (38) മരിച്ചത്. ആശുപത്രി വളപ്പിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ നിർമ്മാണ സ്ഥലത്തെ കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഈ മാസം എട്ടിന് കടുത്ത പനി ബാധിച്ചതിനെ തുടർന്ന് രഘുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 ന് പുലർച്ചെ അഞ്ചോടെ ആശുപത്രിയിൽ തന്നോടൊപ്പം ഉണ്ടായിരുന്ന മാതാവിനോട് 200 രൂപ വാങ്ങിയതായും അടുത്തുള്ള ഹോട്ടലിൽ നിന്ന് കാപ്പിയും പ്രഭാതഭക്ഷണവും കഴിക്കാൻ പുറത്തേക്ക് പോകുകയാണെന്ന് പറഞ്ഞതായും മാതാവ് പൊലീസിന് മൊഴിനൽകി. എന്നാൽ തിരിച്ചെത്തിയില്ല.


ഘുവിന്റെ തിരോധാനത്തിൽ ഭാര്യ രാജേശ്വരി മടിക്കേരി ടൗൺ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തിവരികയായിരുന്നു.

TAGS :

Next Story