Quantcast

വൈ.എസ് ശർമിള കോൺഗ്രസിലേക്ക്; വ്യാഴാഴ്ച അംഗത്വം സ്വീകരിക്കും

പാർട്ടിയുടെ സ്ഥാപകയും അധ്യക്ഷയും കൂടിയാണ് ശർമിള

MediaOne Logo

Web Desk

  • Updated:

    2024-01-02 05:18:49.0

Published:

2 Jan 2024 5:05 AM GMT

YS Sharmila
X

വൈ.എസ് ശര്‍മിള

ഹൈദരാബാദ്: വൈഎസ്ആർ തെലുഗു ദേശം പാർട്ടി സ്ഥാപക ആണ് വൈ.എസ് ശർമിള കോണ്‍ഗ്രസിലേക്ക്. വ്യാഴാഴ്ച കോൺഗ്രസ് അംഗത്വം സ്വീകരിക്കും. സഹോദരനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ് ജഗൻമോഹൻ റെഡ്ഡിക്ക് എതിരെ സുപ്രധാന ചുമതലകൾ ആന്ധ്രാപ്രദേശിൽ ഏറ്റെടുത്തേക്കും.

പാർട്ടിയുടെ സ്ഥാപകയും അധ്യക്ഷയും കൂടിയാണ് ശർമിള.തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) ആധിപത്യം അവസാനിപ്പിച്ച് തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി തൂത്തുവാരി ദിവസങ്ങൾക്ക് ശേഷമാണ് സംഭവവികാസം.അതിനിടെ, ഇന്ന് രാവിലെ 11 മണിക്ക് എല്ലാ പാർട്ടി നേതാക്കളുമായും ശർമിള യോഗം വിളിച്ചിട്ടുണ്ട്. അതിൽ പാർട്ടി ലയനവും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്തേക്കും.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വോട്ടുകള്‍ വിഭജിച്ചുപോകുമെന്ന കാരണത്താല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവര്‍ വിസമ്മതിച്ചിരുന്നു.

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയസാധ്യതയുള്ളതിനാലാണ് ഞാൻ കോൺഗ്രസ് പാർട്ടിക്ക് പിന്തുണ നൽകുന്നതെന്ന് ശര്‍മിള നേരത്തെ പറഞ്ഞിരുന്നു. ''9 വർഷത്തെ ഭരണത്തിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും കെസിആർ പാലിച്ചിട്ടില്ല.അതുകൊണ്ടാണ് കെസിആർ അധികാരത്തിൽ വരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നത്.വൈഎസ്ആറിന്റെ മകൾ എന്ന നിലയിൽ ഞാൻ കോൺഗ്രസിന്‍റെ സാധ്യതയെ ഞാന്‍ പിന്തുണക്കുന്നു. ''എന്നാണ് ശര്‍മിള പറഞ്ഞത്.

TAGS :

Next Story