Quantcast

'കർണാടക മാജിക്' തെലങ്കാനയിലേക്കും? ഡി.കെ ശിവകുമാറുമായി ചർച്ച നടത്തി വൈ.എസ് ശർമിള

തെലങ്കാനയിൽ ചന്ദ്രശേഖർ റാവു സർക്കാരിനെ താഴെയിറക്കാൻ വൈ.എസ്.ആർ.ടി.പി കോൺഗ്രസുമായി കൈക്കോർക്കുമെന്നാണ് റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    29 May 2023 1:09 PM GMT

YS Sharmila will join congress july 8
X

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെയുള്ള തെലങ്കാനയിൽ പുതിയ രാഷ്ട്രീയനീങ്ങൾ. വൈ.എസ്.ആർ തെലങ്കാന പാർട്ടിയും(വൈ.എസ്.ആർ.ടി.പി) കോൺഗ്രസും തെരഞ്ഞെടുപ്പ് സഖ്യത്തിലേക്ക് നീങ്ങുമെന്ന് സൂചനയാണ് പുറത്തുവരുന്നത്. വൈ.എസ്.ആർ.ടി.പി അധ്യക്ഷ കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് പുതിയ വാർത്തകൾ സജീവമായിരിക്കുന്നത്.

ഇന്ന് ബംഗളൂരുവിലെ ഡി.കെയുടെ വസതിയിലെത്തിയാണ് ശർമിള കൂടിക്കാഴ്ച നടത്തിയത്. സൗഹൃദസന്ദർശനമായിരുന്നു ശർമിളയുടേതെന്നാണ് ശിവകുമാറിന്റെ ഓഫിസ് പ്രതികരിച്ചത്. കൂടിക്കാഴ്ചയിൽ മറ്റു വിശദമായ ചർച്ചകളൊന്നുമുണ്ടായില്ലെന്നും വിശദീകരണമുണ്ട്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ റെഡ്ഡിയുടെ സഹോദരി കൂടിയാണ് ശർമിള. പിതാവും ആന്ധ്ര മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്.ആർ രാജശേഖര റെഡ്ഡിയുടെ കാലംതൊട്ടുതന്നെ ശർമിളയുടെ കുടുംബസുഹൃത്താണ് ശിവകുമാർ. കർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ ഡി.കെയോട് നേരിട്ട് ആശംസ അറിയിക്കാനാണ് ശർമിളയെത്തിയതെന്നാണ് ഒരു വിഭാഗം നേതാക്കൾ നൽകിയ വിശദീകരണം.

അതേസമയം, തെലങ്കാനയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്രസമിതിയെ(ബി.ആർ.എസ്) താഴെയിറക്കാനുള്ള സജീവരാഷ്ട്രീയ നീക്കം നടക്കുന്നുണ്ട്. ഇതിന്റെ മുന്നിലുള്ളത് ശർമിള റെഡ്ഡിയാണ്. തെരഞ്ഞെടുപ്പിനുമുൻപ് ഏറെ മുൻപുതന്നെ ഇവർ കോൺഗ്രസുമായി സഖ്യചർച്ചകൾ ആരംഭിച്ചതായാണ് വിവരം.

ഈ വര്‍ഷം അവസാനത്തിലാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Summary: YSRTP to bring pre-poll alliance with Congress in Telangana as the the state chief YS Sharmila meets Karnataka Dy CM Shivakumar

TAGS :

Next Story