Quantcast

'T 970' ട്വീറ്റ് പൊക്കിയെടുത്ത് സുബൈർ; ജന്തർ മന്തറിലെ പൊലീസ് അടിച്ചമർത്തലിൽ അമിതാഭ് ബച്ചന്റെ മൗനത്തിൽ പരിഹാസം

യുപിഎ സർക്കാറിന്റെ കാലത്ത് ഡൽഹി പൊലീസിന്റെ നടപടിക്കെതിരെയുള്ള ബച്ചന്റെ പഴയൊരു ട്വീറ്റ് പങ്കുവെച്ചാണ് സുബൈറിന്റെ പരിഹാസം

MediaOne Logo

Web Desk

  • Published:

    10 Oct 2026 7:35 PM IST

T 970 ട്വീറ്റ് പൊക്കിയെടുത്ത് സുബൈർ; ജന്തർ മന്തറിലെ പൊലീസ് അടിച്ചമർത്തലിൽ അമിതാഭ് ബച്ചന്റെ മൗനത്തിൽ പരിഹാസം
X

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ വോട്ട് ചോരിക്കെതിരെ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ മൗനം തുടരുന്ന ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനെ പരിഹസിച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. യുപിഎ സർക്കാറിന്റെ കാലത്ത് ഡൽഹി പൊലീസിന്റെ നടപടിക്കെതിരെയുള്ള ബച്ചന്റെ പഴയൊരു ട്വീറ്റ് പങ്കുവെച്ചാണ് സുബൈറിന്റെ പരിഹാസം.

2012 ഡിസംബറിൽ ഡൽഹിയിൽ നടന്ന 'നിർഭയ' സംഭവത്തിൽ പ്രതിഷേധിച്ച് റൈസിന ഹില്ലിലും ഇന്ത്യാ ഗേറ്റിലും തടിച്ചുകൂടിയ വിദ്യാർഥികൾക്ക് നേരെ അന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് 2012 ഡിസംബർ 23നാണ് ബച്ചൻ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ‘T 970’ എന്ന ക്രമനമ്പറോടെ പോസ്റ്റ് പങ്കുവെച്ചത്:

"സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചത് തികച്ചും അപലപനീയമാണ്. നമ്മുടെ പ്രതികരണം എപ്പോഴും സമാധാനപരമായിരിക്കണം." - ഇതായിരുന്നു അന്ന് ബച്ചന്റെ പ്രതികരണം.

ഈ പഴയ ട്വീറ്റ് ചൂണ്ടിക്കാട്ടിയാണ് ഇന്ന് ജന്തർ മന്തറിൽ വിദ്യാർഥി നേതാക്കളെയും പ്രതിഷേധക്കാരെയും പൊലീസ് ക്രൂരമായി വേട്ടയാടി അജ്ഞാത കേന്ദ്രങ്ങളിലേക്കടക്കം മാറ്റുമ്പോൾ ബച്ചനും മറ്റ് പ്രമുഖ ബോളിവുഡ് താരങ്ങളും കാണിക്കുന്ന ഇരട്ടത്താപ്പിനെയാണ് സുബൈർ പരിഹസിച്ചത്.

TAGS :

Next Story