Quantcast

എഫ്എ കപ്പ് മാഞ്ചസ്റ്ററിന്

MediaOne Logo

admin

  • Published:

    18 Feb 2017 8:30 AM GMT

എഫ്എ കപ്പ് മാഞ്ചസ്റ്ററിന്
X

എഫ്എ കപ്പ് മാഞ്ചസ്റ്ററിന്

എഫ് എ കപ്പ് ഫുട്ബോള്‍ കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. ആവേശകരമായ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ തോല്‍പ്പിച്ചത്.

എഫ് എ കപ്പ് ഫുട്ബോള്‍ കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. ആവേശകരമായ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ തോല്‍പ്പിച്ചത്. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഒതുങ്ങിയ മാഞ്ചസ്റ്ററിന്‍റെ സീസണിലെ ഏക കിരീട നേട്ടമാണിത്

നീണ്ട ഒരു ദശകത്തിന് ശേഷമാണ് എഫ് എ കപ്പ് വാന്‍ഗാലും കുട്ടികളും ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിക്കുന്നത്. വെംബ്ലി സ്റ്റേഡിയത്തില്‍ ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മാഞ്ചസ്റ്റര്‍ ആരാധകരെ ഞെട്ടിച്ച് ആദ്യം വലകുലുക്കിയത് ക്രിസ്റ്റല്‍ പാലസായിരുന്നു. പഞ്ചിയനാണ് ക്രിസ്റ്റല്‍ പാലസിനു വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ ക്രിസ്റ്റല്‍ പാലസിന്‍റെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. 81ാം മിനുട്ടില്‍ യുവാന്‍ മാറ്റയിലൂടെ മാഞ്ചസ്റ്റര്‍ ഒപ്പമെത്തി. ബലാബലത്തില്‍ പിരിഞ്ഞ മുഴുവന്‍ സമയത്തിന് ശേഷം അധികസമയത്തിലേക്ക് നീണ്ട കളിയില്‍ നൂറ്റിപ്പത്താം മിനുട്ടില്‍ പകരക്കാരനായിറങ്ങിയ ജെസി ലിംഗാര്‍ഡ് ഒന്നാന്തരമൊരു ഷോട്ടിലൂടെ മാഞ്ചസ്റ്ററിന് ലീഡ് നേടി മാഞ്ചസ്റ്ററിന് കിരീടത്തിലേക്കുള്ള വഴി തുറന്നു. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന മാഞ്ചസ്റ്ററിന്‍റെ സീസണിലെ ഏക കിരീടമാണിത്. കിരീട നേട്ടത്തോടെ 12 എഫ് എ കപ്പ് എന്ന ആഴ്സണലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും മാഞ്ചസ്റ്ററിനായി.

TAGS :

Next Story