Quantcast

ഹില്ലരി ക്ലിന്റണ്‍ പൂര്‍ണ ആരോഗ്യവതിയെന്ന് ഡോക്ടര്‍

MediaOne Logo

Alwyn

  • Published:

    13 March 2017 10:03 AM GMT

ഹില്ലരി ക്ലിന്റണ്‍ പൂര്‍ണ ആരോഗ്യവതിയെന്ന് ഡോക്ടര്‍
X

ഹില്ലരി ക്ലിന്റണ്‍ പൂര്‍ണ ആരോഗ്യവതിയെന്ന് ഡോക്ടര്‍

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ് യുഎസ് പ്രസിഡന്റാവാനുള്ള പൂര്‍ണ ആരോഗ്യമുണ്ടെന്ന് ഡോക്ടര്‍.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ് യുഎസ് പ്രസിഡന്റാവാനുള്ള പൂര്‍ണ ആരോഗ്യമുണ്ടെന്ന് ഡോക്ടര്‍. ഇന്ന് മുതല്‍ ഹില്ലരി പ്രചാരണ രംഗത്ത് സജീവമാകാനാണ് സാധ്യത. ഹില്ലരിയുടെ അനാരോഗ്യം പരമാവധി പ്രചാരണത്തിന് ഉപയോഗിക്കുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി . തനിക്കിപ്പോഴും 30 വയസ്സിന്റെ ചുറുചുറുക്കാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഹില്ലരിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് ആശങ്കയിലായ ഡെമോക്രാറ്റിക് ക്യാമ്പിന് ആശ്വാസമായാണ് ഡോക്ടറുടെ അറിയിപ്പുണ്ടായത്. പത്ത് ദിവസം ആന്റിബയോട്ടിക് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍ ലിസ ബര്‍ഡാക് നല്‍കിയ കത്തില്‍ പറയുന്നു. യുഎസിന്റെ അടുത്ത പ്രസിഡന്റാവാനുള്ള ആരോഗ്യം ഹില്ലരിക്കുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.

എന്നാല്‍ ഹില്ലരിയുടെ അനാരോഗ്യം പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഡൊണാള്‍ഡ് ട്രംപ്. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് തെളിയിക്കുകയാണ് അദ്ദേഹമിപ്പോള്‍. തനിക്കിപ്പോഴും 30 വയസേ ആയിട്ടുള്ളൂ എന്ന് തോന്നുന്നതായി ട്രംപ് പറഞ്ഞു. അമേരിക്കയിലെ പ്രസിദ്ധ മെഡിക്കല്‍ ടോക് ഷോ ആയ ഡോക്ടര്‍ ഷോസില്‍ പങ്കെടുത്തായിരുന്നു ട്രംപിന്റെ പ്രതികരണം. തന്‍റെ ആരോഗ്യം തെളിയിക്കുന്ന മെഡിക്കല്‍ രേഖകളും അദ്ദേഹം ഷോയില്‍ ഹാജരാക്കി. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്‍റെ പതിനഞ്ചാം വാര്‍ഷിക പരിപാടിക്കിടെയാണ് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഹില്ലരി ക്ലിന്റനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ന്യൂമോണിയ സ്ഥിരീകരിച്ചത്.

TAGS :

Next Story