Quantcast

ഹിലരിക്ക് ബേര്‍ണി സാന്‍ഡേഴ്‍സിന്റെ പിന്തുണ

MediaOne Logo

Alwyn

  • Published:

    10 Aug 2017 9:48 AM GMT

ഹിലരിക്ക് ബേര്‍ണി സാന്‍ഡേഴ്‍സിന്റെ പിന്തുണ
X

ഹിലരിക്ക് ബേര്‍ണി സാന്‍ഡേഴ്‍സിന്റെ പിന്തുണ

ഹിലരി യുഎസ് പ്രസിഡന്റ് ആവുന്നതിന് തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഹിലരിക്ക് ഉറപ്പ് നല്‍കി.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് ബേര്‍ണി സാന്‍ഡേഴ്സിന്റെ പിന്തുണ. ഹിലരി യുഎസ് പ്രസിഡന്റ് ആവുന്നതിന് തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഹിലരിക്ക് ഉറപ്പ് നല്‍കി. ഹിലരിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് സാന്‍ഡേഴ്സ് പിന്തുണ പ്രഖ്യാപിക്കുന്നത്.

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റണിന്റെ മുഖ്യ എതിരാളിയായിരുന്നു വെര്‍മുണ്ട് സെനറ്ററായ ബേര്‍ണി സാന്‍ഡേഴ്സ്. ഹിലരി സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചപ്പോഴും തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്‍മാറില്ലെന്നുമായിരുന്നു സാന്‍ഡേഴ്സിന്റെ നിലപാട്. ഈ നിലപാട് മാറ്റിയെന്ന് വ്യക്തമാക്കുന്നതായിരുന്നു ബേര്‍ണി സാന്‍ഡേഴ്സിന്റെ ഒടുവിലത്തെ പ്രഖ്യാപനം.

സാന്‍ഡേഴ്സ് പിന്തുണ പ്രഖ്യാപിച്ചതിലുള്ള സന്തോഷം ഹിലരിയും മറച്ചുവെച്ചില്ല. ഒരുമിച്ച് നിന്ന് ശക്തമായി പോരാടുമെന്ന് ഹിലരി പറഞ്ഞു.

TAGS :

Next Story