Quantcast

ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി ഹിലരി

MediaOne Logo

admin

  • Published:

    23 Feb 2018 5:49 AM GMT

ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി ഹിലരി
X

ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി ഹിലരി

മുന്‍വിധി പ്രചരിപ്പിക്കുന്നതും ഭ്രാന്തും ന്യൂയോര്‍ക്കിന്റെ വഴിയല്ലെന്ന് ഓര്‍മ്മിച്ച്‌കൊണ്ടാണ് ഹിലരി ട്രംപിനെതിരെ വിമര്‍ശമുന്നയിച്ചത്...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ രംഗത്ത്. മുന്‍വിധി പ്രചരിപ്പിക്കുന്നതും ഭ്രാന്തും ന്യൂയോര്‍ക്കിന്റെ വഴിയല്ലെന്ന് ഓര്‍മ്മിച്ച്‌കൊണ്ടാണ് ഹിലരി ട്രംപിനെതിരെ വിമര്‍ശമുന്നയിച്ചത്.

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശവുമായാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ രംഗത്തെത്തിയത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ആള്‍ അദ്ദേഹത്തിന്റെ കെട്ടിടത്തില്‍ നിന്നും താഴെക്കിറങ്ങി തെരുവിലെ ജനങ്ങള്‍ക്കൊപ്പം ചിലവഴിക്കാന്‍ അല്‍പമെങ്കിലും സമയം കണ്ടെത്തണമെന്ന് അഭ്യര്‍ഥിച്ചാണ് സംസാരം ആരംഭിച്ചത്. കാരണം മുന്‍ധാരണ പ്രചരിപ്പിക്കുന്നതും ഭ്രാന്തും ന്യൂയോര്‍ക്കിന്റെ വഴിയല്ലെന്നും ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ തടിച്ചുകൂടിയ കാമ്പയിന്‍ റാലിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഹിലരി പറഞ്ഞു.

ട്രാന്‍സ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ആള്‍ അദ്ദേഹത്തിന്റെ കെട്ടിടത്തില്‍ നിന്നും താഴെക്കിറങ്ങി തെരുവിലെ ജനങ്ങള്‍ക്കൊപ്പം ചിലവഴിക്കാന്‍ അല്പമെങ്കിലും സമയം കണ്ടെത്തണം. കാരണം മുന്‍ധാരണ പ്രചരിപ്പിക്കുന്നതും ഭ്രാന്തും ന്യൂയോര്‍ക്കിന്റെ വഴിയല്ല. ന്യൂയോര്‍ക്കിലെ റിയല്‍എസ്‌റ്റേറ്റ് രാജാവായ ട്രംപ് മെക്‌സിക്കോയില്‍ നിന്നുള്ള കുറ്റവാളികളെ ക്ഷണിക്കുമ്പോള്‍ അമേരിക്കയിലേക്ക് മുസ്ലിംകള്‍ക്ക് പ്രവേശന നിരോധമേര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്. ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് പറഞ്ഞ ട്രംപിന്റെ അഭിപ്രായ പ്രകടനത്തെയും ഹിലരി വിമര്‍ശിച്ചു.

ട്രാന്‍സ്ലേഷന്‍ റിപ്പബ്ലിക്കന്‍സിലെ ഏറ്റവും നിഷ്ഠൂരനാവും ട്രംപ്. അവരെല്ലാം വിശ്വസിക്കുന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കാന്‍ ആഗ്രഹിക്കുകയാണവര്‍. സ്ത്രീകളെയും ഡോക്ടര്‍മാരെയും ശിക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ന്യൂയോര്‍ക്കിലെ പ്രാഥമിക നാമനിര്‍ദ്ദേശ മത്സരം ഏപ്രില്‍ 19നാണ് നടക്കുക.

TAGS :

Next Story