Quantcast

അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്

MediaOne Logo

Ubaid

  • Published:

    13 March 2018 10:03 AM GMT

അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്
X

അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്

തെരഞ്ഞെടുപ്പില്‍ കനത്ത മത്സരം നടക്കുന്ന നോര്‍ത്ത് കരോലൈ സ്റ്റേറ്റിലാണ് മിഷേല്‍ പ്രചാരണത്തിനെത്തിയത്

അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുന്നു. ഡെമോക്രാറ്റിക്പാര്‍ട്ടി അണികള്‍ക്ക് ആവേശമായി കഴിഞ്ഞ ദിവസം ഹിലരിയുടെ പ്രചാരണത്തിന് മിഷേല്‍ ഒബാമ എത്തി.

ഇതാദ്യമായാണ് ഹിലരിയുടെ പ്രചാരണത്തിനായി അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ എത്തുന്നത്. തെരഞ്ഞെടുപ്പില്‍ കനത്ത മത്സരം നടക്കുന്ന നോര്‍ത്ത് കരോലൈ സ്റ്റേറ്റിലാണ് മിഷേല്‍ പ്രചാരണത്തിനെത്തിയത്. തെരഞ്ഞെടുപ്പിന് വിശ്വാസ്യത ഇല്ലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ഇതില്‍ വീണു പോകരുതെന്നും മിഷേല്‍ വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഹിലരി തന്റെ അടുത്ത സുഹൃത്താണ്, ഹിലരി രാജ്യത്തിന് വേണ്ടി ചെയ്യാന്‍ പോകുന്ന കാര്യങ്ങളില്‍ വിശ്വാസമുണ്ട്. ഒബാമക്കും മിഷേല്‍ ഒബാമക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഹിലരി ക്ലിന്റണ്‍ സംസാരിച്ചത്.

TAGS :

Next Story