Quantcast

'സര്‍ക്കാര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ കൊന്നുകളയും..!' മ്യാന്‍മറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണി

MediaOne Logo

Muhsina

  • Published:

    31 March 2018 1:46 PM GMT

സര്‍ക്കാര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ കൊന്നുകളയും..! മ്യാന്‍മറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണി
X

'സര്‍ക്കാര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ കൊന്നുകളയും..!' മ്യാന്‍മറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണി

റോഹിംഗ്യന്‍ വിഷയത്തില്‍ മ്യാന്‍മര്‍ സര്‍ക്കാറിനെ പിന്തുണച്ച് റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി. അഭയാര്‍ത്ഥികളുടെ ദുരിതം വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകന്‍ മിന്‍ മിനാണ് ഭീഷണിയെക്കുറിച്ച്..

റോഹിംഗ്യന്‍ വിഷയത്തില്‍ മ്യാന്‍മര്‍ സര്‍ക്കാറിനെ പിന്തുണച്ച് റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി. അഭയാര്‍ത്ഥികളുടെ ദുരിതം വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകന്‍ മിന്‍ മിനാണ് ഭീഷണിയെക്കുറിച്ച് അല്‍ജസീറ ചാനലിനോട് തുറന്നുപറഞ്ഞത്. തനിക്കെതിരെ വധഭീഷണി ഉള്ളതായാണ് മിന്‍ മിനിന്റെ വെളിപ്പെടുത്തല്‍.

''റോഹിംഗ്യന്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനും പുറത്തുവിടാനും തുടങ്ങിയതോടെ താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുകയായിരുന്നു. വലിയ തരത്തിലുള്ള ഭീഷണിയാണ് തനിക്കെതിരെ ഇപ്പോള്‍ ഉയരുന്നത്. റാഗൈന്‍ നഗരത്തില്‍ നടന്ന സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം അന്വേഷിച്ചിറങ്ങിയ തന്റെ ജീവിതം ഇപ്പോള്‍ അപകടത്തിലാണ്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പടിഞ്ഞാറന്‍ പട്ടണമായ മാംഗ്ഡാവില്‍ അടുത്തകാലത്തായി നടന്ന വിവിധ സംഭവങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലീം ന്യൂനപക്ഷ വിഭാഗങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്നിവ തനിക്ക് കുറയ്‌ക്കേണ്ടി വന്നു.'' മിന്‍ മിന്‍ പറയുന്നു.

ആഗസ്ത് 25 ന് ശേഷം റാഗൈനില്‍ മ്യാന്‍മര്‍ സൈന്യം റോഹിംഗ്യകള്‍ക്കെതിരെ ക്രൂരമായ സൈനിക കാമ്പയിന്‍ നടത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതിനെല്ലാം ഭീഷണിയുണ്ടായി. സര്‍ക്കാറിന്റെ ഭീഷണി മൂലം പലപ്പോഴും നിശബ്ദത പാലിക്കേണ്ടി വരുന്നതായും അതിനാല്‍ തന്നെ പല വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാറില്ലെന്നും മിന്‍ കൂട്ടിച്ചേര്‍ത്തു.

റോഹിംഗ്യന്‍ വിഷയം റിപ്പോര്‍ട്ട് ചെയ്യുന്ന മ്യാന്‍മറിലെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ ഭീഷണികള്‍ ഉള്ളതായി അന്വേഷണത്തില്‍ വ്യക്തമായെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മാധ്യമപ്രവര്‍ത്തകരുടെ തുറന്നുപറച്ചിലുകളും റിപ്പോര്‍ട്ടിലുണ്ട്.

TAGS :

Next Story