Quantcast

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി

MediaOne Logo

admin

  • Published:

    22 April 2018 6:18 PM GMT

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി
X

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി

അമേരിക്ക, ബ്രിട്ടന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ബഹിരാകാശ ശാസ്ത്രജ്ഞരാണ് ഭൂമിയില്‍ തിരിച്ചെത്തിയത്.

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ മൂന്ന് യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി. കസാഖിസ്താനില്‍ ഇന്നലെ വൈകീട്ട് ആയിരുന്നു ലാന്‍ഡിങ്. അമേരിക്ക, ബ്രിട്ടന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ബഹിരാകാശ ശാസ്ത്രജ്ഞരാണ് ഭൂമിയില്‍ തിരിച്ചെത്തിയത്.

ആറ് മാസത്തെ ബഹിരാകാശ വാസത്തിനുശേഷമാണ് ശാസ്ത്രജ്ഞര്‍ ഭൂമിയില്‍ തിരിച്ചെത്തുന്നത്. കസാഖ്സ്താനിലെ കരാഖണ്ഡയ്ക്കടുത്താണ് ഇവരെ വഹിച്ചുകൊണ്ടെത്തിയ സൊയൂസ് ടിഎംഎ19 എം ക്യാപ്‌സൂള്‍ എത്തിയത്. കാപ്സ്യൂളില്‍ നിന്ന് 14 മിനുട്ടോളം പാരച്ചൂട്ടിങ് നടത്തിയാണ് ഇവര്‍ ഭൂമിയിലെത്തിയത്. പ്രാദേശികസമയം 3.15നായിരുന്നു ലാന്‍ഡിങ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞരായ നാസയുടെ ടിം കോപ്ര, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ടിം പീക്ക്, റഷ്യയുടെ യുരി മലെന്‍ചെങ്കോ എന്നിവരായിരുന്നു യാത്രികര്‍. മാസങ്ങള്‍ക്കുശേഷം തിരിച്ചെത്തിയതിന്റെ ആവേശം.

2015 ഡിസംബറില്‍ ബഹിരാകാശത്തെത്തിയ മൂവരും 186 ദിവസമാണ് അവിടെ കഴിഞ്ഞത്. 1991ല്‍ ഹെലന്‍ ഷര്‍മാന് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന ബ്രിട്ടീഷുകാരനാണ് ടിം. നൂറുകണക്കിന് ശാസ്ത്ര പരീക്ഷണങ്ങള്‍ ഇവര്‍ നിലയത്തില്‍ നടത്തി. പുതിയ മൂന്ന് അംഗങ്ങള്‍ എത്തുന്നതുവരെ നാസ ബഹിരാകാശയാത്രികന്‍ ജെഫ് വില്യംസും റഷ്യയുടെ റോസ്കോമോസിലെ ഒലെഗ് സ്ക്രിപോച്കയും അലക്സി ഓവ്ചിനും ബഹിരാകാശകേന്ദ്രം നിയന്ത്രിക്കും.

TAGS :

Next Story