തുര്‍ക്കിയിലെ എംബസിയും കോണ്‍സുലേറ്റ് ഓഫീസും ഫ്രാന്‍സ് അടച്ചു

തുര്‍ക്കിയിലെ എംബസിയും കോണ്‍സുലേറ്റ് ഓഫീസും ഫ്രാന്‍സ് അടച്ചു
സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് നടപടിയെന്ന് നോട്ടീസ് പതിപ്പിച്ചാണ് ഓഫീസുകള്‍ അടച്ചത്.
തുര്‍ക്കിയിലെ എംബസിയും കോണ്‍സുലേറ്റ് ഓഫീസും ഫ്രാന്‍സ് അടച്ചു. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് നടപടിയെന്ന് നോട്ടീസ് പതിപ്പിച്ചാണ് ഓഫീസുകള്‍ അടച്ചത്. എത്ര ദിവസത്തേക്കാണ് അടച്ചിടലെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയിട്ടില്ല.
തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ എംബസിയും ഇസ്തംബൂളിലെ കോണ്‍സുലേറ്റുമാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി ഫ്രാന്‍സ് അടച്ചത്. വാര്‍ത്താ കുറിപ്പും ഓഫീസിനു മുന്നില്‍ നോട്ടീസ് പതിച്ചുമാണ് അറിയിപ്പ്. ഫ്രാന്‍സ് ദേശീയ ദിനാചരണം നടക്കുന്നതിനിടെയാണ് നടപടി. തുര്‍ക്കിയെ വിവരം ധരിപ്പിച്ചതായി ഇസ്തംബൂളിലെ കോണ്‍സുല്‍ മൊറീല്‍ ഡൊമിനാഷ് ട്വീറ്റ് ചെയ്തു. തുര്‍ക്കിയില്‍ ജൂലൈ പതിനാലിന് നടക്കുന്ന പരിപാടിക്ക് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ പരിപാടികള്‍ മുഴുവന്‍ റദ്ദാക്കിയതായി തുര്‍ക്കിയിലുള്ള പൌരന്മാരെ ഫ്രാന്‍സ് ഇ മെയില്‍ വഴി അറിയിച്ചു. ജൂണ്‍ 28ന് തുര്‍ക്കിയില്‍ വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം രാജ്യത്ത് വന്‍ സുരക്ഷയാണുള്ളത്. 37 പേരെ ഈ സംഭവത്തില്‍ സംശയിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Adjust Story Font
16

