Quantcast

ഉത്തരകൊറിയ എന്ന വലിയ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് ട്രംപ്

MediaOne Logo

Jaisy

  • Published:

    9 May 2018 12:50 AM GMT

ഉത്തരകൊറിയ എന്ന വലിയ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന്  ട്രംപ്
X

ഉത്തരകൊറിയ എന്ന വലിയ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് ട്രംപ്

ഷിന്‍സോ അബേയുമായി ജി 7 ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പ്രതികരണം

ഉത്തരകൊറിയ എന്ന വലിയ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയുമായി ജി 7 ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പ്രതികരണം.

ഇറ്റലിയിലെ ടോര്‍മിനയില്‍ ജി 7 ഉച്ചകോടിക്ക് മുന്‍പുളള കൂടിക്കാഴ്ചയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേക്കാണ് ഡൊണാള്‍ ട്രംപ് ഉറപ്പുനല്‍കിയത്. അയല്‍രാജ്യങ്ങളെ ആശങ്കപ്പെടുത്തി ഉത്തരകൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ഉത്തരകൊറിയ എന്ന വലിയ പ്രശ്നം ഉടന്‍ പരിഹരിക്കും. അത് ഞങ്ങളുടെ മനസിലുണ്ട്. അതൊരു വലിയ പ്രശ്നം തന്നെയാണെന്നും ഉടന്‍ പരിഹരിക്കുമെന്നും ഷിന്‍സേ അബേയോട് ട്രംപ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് ആണവായുധങ്ങള്‍ കയ്യിലുളള ഭാന്തനെന്ന് ഉത്തരകൊറിയന്‍ നേതാവായ കിങ് ജോങ് ഉന്നിനെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി ട്രംപ് വീണ്ടും രംഗത്തെത്തിയത്. ഉത്തരകൊറിയ ഇനിയും ആണവ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ജപ്പാനും ദക്ഷിണകൊറിയയും സ്വന്തം അണ്വായുധങ്ങള്‍ പരീക്ഷിക്കും എന്നതാണ് അമേരിക്കയെ ആശങ്കപ്പെടുത്തുന്നത്.

TAGS :

Next Story