Quantcast

ട്രംപിനെ പ്രകീര്‍ത്തിച്ച് സൗദി പ്രതിരോധമന്ത്രി

MediaOne Logo

Ubaid

  • Published:

    14 May 2018 5:53 PM GMT

ട്രംപിനെ പ്രകീര്‍ത്തിച്ച് സൗദി പ്രതിരോധമന്ത്രി
X

ട്രംപിനെ പ്രകീര്‍ത്തിച്ച് സൗദി പ്രതിരോധമന്ത്രി

കഴിഞ്ഞ ദിവസമാണ് സൌദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.

ഒബാമ ഭരണകാലത്ത് അല്‍പം പിന്നാക്കം പോയ ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ തിരിച്ചുവരവ് പ്രകടമായ കൂടിക്കാഴ്ചയാണ് സൌദി രണ്ടാം കിരീടവകാശിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും നടത്തിയത്. ട്രംപുമായുള്ള നടത്തിയ കൂടിക്കാഴ്ചയെ ചരിത്രപരമെന്നാണ് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വിശേഷിപ്പിച്ചത്. മക്കയെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് ഇറാന്‍ ന‌ടത്തുന്നതെന്നും സൌദി രണ്ടാം കിരീടവകാശി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സൌദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ഊഷ്മളമായ സ്വീകരണമാണ് വൈറ്റ് ഹൗസില്‍ അദ്ദേഹത്തിന് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റുമായി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ, സുരക്ഷാ സാമ്പത്തിക മേഖകളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുമെന്ന് അമീര്‍ മുഹമ്മദിന്‍റെ ഉപദേഷ്ടാവ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ആറ് രാഷ്ട്രങ്ങളിലെ പൌരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണം ഉള്‍പ്പെടെ അറബ് മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ട്രംപുമായി ചര്‍ച്ച ചെയ്തു. വിസ നിയന്ത്രണം ഇസ്‍ലാമിക രാഷ്ട്രങ്ങള്‍ക്ക് നേരെയുള്ള നടപടിയല്ല. മറിച്ച് അമേരിക്കയുടെ രാഷ്ട്രീയ തീരുമാനം മാത്രമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇസ്‍ലാമിനെ വലിയ ആദരവോടെയാണ് ട്രംപ് കാണുന്നതെന്ന് അദ്ദേഹവുമായുള്ള സംസാരത്തില്‍ മനസ്സിലായി. മേഖലയെ ആണവ പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള ഇറാന്റെ ശ്രമത്തെ ഇരുവരും അപലപിച്ചു. തീവ്രവാദികളെ ഉപയോഗിച്ച് ഇസ്‍ലാമിക രാഷ്ട്രങ്ങളില്‍ സ്വാധീനമുറപ്പിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. മുസ്‍ലിംകളുടെ ഖിബ്‍ലയായ മക്കയിലേക്ക് എത്തിപ്പെടാനാണ് അവരുടെ ശ്രമം. ഹിസ്ബുല്ല, അല്‍ഖാഇദ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളെ ഇറാന്‍ സഹായിക്കുന്നു.

ഫലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നതില്‍ ഇറാന്‍ എതിര് നില്‍ക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. സൌദി അറേബ്യ അമേരിക്കയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കും. സൌദിയിലേക്ക് കൂടുതല്‍ അമേരിക്കന്‍ കമ്പനികളെ ആകര്‍ശിക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story