പുതിയ സൈനിക സഹായ കരാറില്‍ അമേരിക്കയും ഇസ്രയേലും ഒപ്പുവെക്കും

പുതിയ സൈനിക സഹായ കരാറില്‍ അമേരിക്കയും ഇസ്രയേലും ഒപ്പുവെക്കും
പുതിയ കരാറില്‍, മിസൈല്‍ പ്രതിരോധ ഫണ്ട് ഇസ്രയേല്‍ സൈനിക സഹായത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനാണ് അമേരിക്കയുടെ തീരുമാനം. ഇത് സംബന്ധിച്ച ധാരണപത്രം ഉടന്‍ ഒപ്പുവെക്കും.
അമേരിക്കയും ഇസ്രയേലും തമ്മിലുളള പുതിയ സൈനിക സഹായ കരാര്‍ ഉടന്‍ ഒപ്പുവെക്കും. പുതിയ കരാറില്‍, മിസൈല്‍ പ്രതിരോധ ഫണ്ട് ഇസ്രയേല്‍ സൈനിക സഹായത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനാണ് അമേരിക്കയുടെ തീരുമാനം. ഇത് സംബന്ധിച്ച ധാരണപത്രം ഉടന്‍ ഒപ്പുവെക്കും.
ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സൈനിക സഹായകരാറാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ ഒപ്പ് വെക്കാനിരിക്കുന്നത്. ധാരണപത്രം സംബന്ധിച്ച തര്‍ക്കങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ചര്‍ച്ചയിലൂടെ പരിഹരിക്കുകയായിരുന്നു. 2009 മുതല്‍ ഇസ്രയേല്‍ സൈനിക സഹായം അമേരിക്ക നല്‍കിവരികയാണ്. ഒരോ ദിവസവും 85 ലക്ഷം ഡോളറിന്റെ സഹായമാണ് ഇസ്രയേലിന് ഇതുവഴി ലഭിക്കുന്നതെന്ന് യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞു.
നിലവിലെ ധാരണപത്രത്തിന്റെ കാലാവധി 2018 ല്‍ അവസാനിക്കും. അടുത്ത പത്ത് വര്‍ഷത്തേക്കാണ് പുതിയ കരാര്‍. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മുപ്പത് ബില്യണ്‍ ഡോളര്‍ അധികമായി ലഭിക്കണമെന്നാണ് ഇസ്രയേല്‍ ആഗ്രഹം. മിസൈല്‍ പ്രതിരോധത്തിനായി വര്‍ഷത്തില്‍ 600 മില്യണ്‍ ഡോളര്‍ അമേരിക്ക അല്ലാതെ തന്നെ ഇസ്രയേലിന് നല്‍കുന്നുണ്ട്.
Adjust Story Font
16

