Quantcast

ചില രാജ്യക്കാര്‍ക്ക് വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിലക്കി അമേരിക്ക

MediaOne Logo

Ubaid

  • Published:

    22 May 2018 5:06 PM IST

ചില രാജ്യക്കാര്‍ക്ക് വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിലക്കി അമേരിക്ക
X

ചില രാജ്യക്കാര്‍ക്ക് വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിലക്കി അമേരിക്ക

നിരോധനം സംബന്ധിച്ച നിര്‍ദേശം ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു

മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ യാത്രാ വിലക്കിന് പിന്നാലെ ചില രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തി. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ലാപ്‌ടോപ്, ടാബ്‌ലറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തില്‍ കൊണ്ടു വരുന്നതിനുള്ള വിലക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരോധനം സംബന്ധിച്ച നിര്‍ദേശം ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.

TAGS :

Next Story