Quantcast

പുതിയ കുടിയേറ്റ നയത്തിന് മാര്‍ഗ്ഗരേഖയുമായി ട്രംപ്

MediaOne Logo

Sithara

  • Published:

    2 Jun 2018 3:32 PM GMT

പുതിയ കുടിയേറ്റ നയത്തിന് മാര്‍ഗ്ഗരേഖയുമായി ട്രംപ്
X

പുതിയ കുടിയേറ്റ നയത്തിന് മാര്‍ഗ്ഗരേഖയുമായി ട്രംപ്

കുടിയേറ്റത്തിന്റെ കാര്യത്തില്‍ കഴിവ് മാനദണ്ഡമാക്കണമെന്ന് ട്രംപ്

പുതിയ കുടിയേറ്റ നയത്തിന് മാര്‍ഗ്ഗരേഖയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. യോഗ്യതയുള്ളവര്‍ മാത്രം അമേരിക്കയില്‍ പ്രവേശിച്ചാല്‍ മതിയെന്ന് ട്രംപ് തന്‍റെ കന്നി സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. അമേരിക്ക ഫസ്റ്റ് എന്ന തന്റെ നയത്തിന്റെ ഭാഗമായി അമേരിക്ക ബഹുദൂരം മുന്നേറിയതായും ട്രംപ് പറഞ്ഞു

യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസിഡന്‍റ് നടത്തുന്ന വാര്‍ഷിക പ്രസംഗമാണ് സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രഭാഷണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി, നിയമനിര്‍മ്മാണം, ഒരു വര്‍ഷത്തെ ഭരണത്തിന്റെ അവലോകനം എന്നിവയടങ്ങുന്നതായിരുന്നു പ്രസംഗം. കുടിയേറ്റത്തിന്റെ കാര്യത്തില്‍ കഴിവ് മാനദണ്ഡമാക്കണമെന്ന് ട്രംപ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.

അമേരിക്കയുടെ ക്ഷേമത്തിനായി രാഷ്ട്രീയവൈരം മറന്ന് അണിചേരാന്‍ ഡെമോക്രാറ്റിക് അംഗങ്ങളോട് ട്രംപ് ആവശ്യപ്പെട്ടു. ഗ്വാണ്ടനാമോ ജയില്‍ സംവിധാനം തുടരുമെന്നും പ്രഖ്യാപിച്ചു. ട്രംപിന്റെ ആദ്യ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് കോണ്‍ഗ്രസിനകത്തും പുറത്തും അരങ്ങേറിയത്. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെയുള്ള പ്രസംഗമാണ് ട്രംപ് നടത്തിയതെന്ന് ആരോപണമുയര്‍ന്നു.

TAGS :

Next Story