അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടു
45 അഫ്ഗാന്‍ സൈനികരും 16 തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടു. ബഗ്ദിഷ് പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. 45 അഫ്ഗാന്‍ സൈനികരും 16 തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാനിലെ ബഗ്ദിഷിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. റമദാനില്‍ പ്രഖ്യാപിച്ചിരുന്ന മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ കാലാവധി അവസാനിച്ച ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇത്. ഞായറാഴ്ച വരെയായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ 10 ദിവസം കൂടി നീട്ടാന്‍ തീരുമാനിച്ചിരുന്നു. ഇതിന് ഇടയിലാണ് ആക്രമണം ഉണ്ടായത്.
രണ്ട് സെക്യൂരിറ്റി പോസ്റ്റുകള്‍ക്ക് നേരെ താലിബാന്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ബഗ്ദിഷ്യ പ്രവിശ്യ ഗവര്‍ണര്‍ അറിയിച്ചു. വിവിധ മേഖലകളില്‍ നിന്നായി തീവ്രവാദികള്‍ സംഘടിത ആക്രമണം നടത്തുകയായിരുന്നു. 45 അഫ്ഗാന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. പ്രത്യാക്രമണത്തില്‍ 16 തീവ്രവാദികളും കൊല്ലപ്പെട്ടു. സൈനിക ആസ്ഥാനമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പ്രവിശ്യ തലവന്‍ അബ്ദുള്‍ അസീസ് പറഞ്ഞു.
Adjust Story Font
16

