Quantcast

ദക്ഷിണ സുഡാനില്‍ വിമാനപകടം; 21 മരണം

21 പേര്‍ മരിച്ച അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 3 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    10 Sept 2018 3:34 PM IST

ദക്ഷിണ സുഡാനില്‍ വിമാനപകടം; 21 മരണം
X

ദക്ഷിണ സുഡാനില്‍ വിമാനപകടത്തില്‍ 21 പേര്‍ മരിച്ചു. വിമാനം തടാകത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. തലസ്ഥാനമായ ജുബായില്‍ നിന്നും പുറപ്പെട്ട വാണിജ്യ ബേബി എയര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകട കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. അമിത ഭാരമാണ് അപകട കാരണമെന്നാണ് കരുതുന്നത്. അപകടത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

21 പേര്‍ മരിച്ച അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 3പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 6 വയസ്സുള്ള കുട്ടി, ഇറ്റാലിയന്‍ സ്വദേശിയ‌ായ ഡോക്ടര്‍, മറ്റു രണ്ടുപേര്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്.

TAGS :

Next Story